Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവിച്ചിരിക്കെ സോഷ്യൽ...

ജീവിച്ചിരിക്കെ സോഷ്യൽ മീഡിയയിൽ ആദരാഞ്​ജലി​; പരാതിയുമായി യുവാക്കൾ

text_fields
bookmark_border
ജീവിച്ചിരിക്കെ സോഷ്യൽ മീഡിയയിൽ ആദരാഞ്​ജലി​; പരാതിയുമായി യുവാക്കൾ
cancel
camera_alt????????????? ???????????? ??????? ?????? ???????? ????????? ??????????? ??????

മ​മ്പാ​ട് (മ​ല​പ്പു​റം): ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി​യും ആ​ദ​രാ ​ജ്ഞ​ലി​ക​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു ​ണ്ടാ​യ വാ​ഹ​ന​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രെ​ന്ന് പ​റ​ഞ്ഞ്​ മ​മ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളു​ടെ സെ​ൽ​ഫി​യാ​ണ്​ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​ച​രി​ച്ച​ത്.

മ​മ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ജ്നാ​സ് ന​ടു​വ​ക്കാ​ട്, ജം​ഷീ​ർ തൃ​ക്കൈ​കു​ത്ത്, ജം​ഷി​ദ്​ കൂ​ളി​ക്ക​ൽ, ആ​സി​ഫ് ഓ​ടാ​യി​ക്ക​ൽ, അ​ഫ​ലു എ​ട​ക്ക​ര എ​ന്നി​വ​രു​ടെ സെ​ൽ​ഫി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ എ​ന്ന രീ​തി​യി​യി​ൽ ഫേ​സ്​​ബു​ക്കി​ലും വാ​ട്​​സ്​​ആ​പ്പി​ലും പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ഊ​ട്ടി​യി​ൽ വി​നോ​ദ​യാ​ത്ര പോ​യ​പ്പോ​ൾ എ​ടു​ത്ത ചി​ത്ര​മാ​ണി​ത്.
ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന അ​പ​ക​ട വാ​ർ​ത്ത​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഈ ​ചി​ത്രം പ്ര​ച​രി​​ച്ചെ​ങ്കി​ലും ഇ​വ​ർ കാ​ര്യ​മാ​യെ​ടു​ത്തി​ല്ല.

എ​ന്നാ​ൽ, ഞാ​യ​റാ​ഴ്ച പാ​ല​ക്കാ​ട്ട്​ ആം​ബു​ല​ൻ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഇ​തേ ഫോ​ട്ടോ വെ​ച്ച് യാ​ത്രാ​മൊ​ഴി​യും ആ​ദ​രാ​ജ്ഞ​ലി​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. ഇ​തോ​ടെ​യാ​ണ്​ യു​വാ​ക്ക​ൾ രാ​ത്രി​ നി​ല​മ്പൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediakerala newsfake newsmalayalam news
News Summary - youth Selfie Distributed in Social Media with Fake News-Kerala News
Next Story