രോഗമുക്തിക്ക് യുവാവ് കനിവ് തേടുന്നു
text_fieldsതലശ്ശേരി: അര്‍ബുദം ബാധിച്ച് കോഴിക്കോട് എം.വി.ആര് കാന്‍സര്‍ സെൻററിൽ ചികിത്സയില്‍ കഴിയുന്ന യുവാവ് ചികിത്സ സഹായം തേടുന്നു. തിരുവങ്ങാട് മഞ്ഞോടി സ്വദേശിയായ ഷാജിയാണ് തുടര്‍ചികിത്സക്ക് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപ വേണം. ഇത്രയും തുക കുടുംബത്തിന് താങ്ങാനാവുന്നതല്ല. ഡ്രൈവറായി ജോലി നോക്കുന്ന ഷാജി അമ്മയും ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തിെൻറ ഏക അത്താണിയാണ്.
ഷാജിയുടെ ചികിത്സ സഹായത്തിനായി പി. ഹരീന്ദ്രന്‍ കണ്‍വീനറും കെ. അനില്‍ കുമാര്‍ ജോയൻറ് കണ്‍വീനറും പി.പി. അജിത്ത് കുമാര്‍ ട്രഷററുമായി നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കനിവുള്ളവരുടെ കൈകളിലാണ് യുവാവിെൻറ പ്രതീക്ഷ. യു. ഷാജി (ബൈജു) ചികിത്സ സഹായ കമ്മിറ്റി, അക്കൗണ്ട് നമ്പര്‍: 210001012000318, ഐ.എഫ്.എസ്.സി VIJB0002100.
