ജീവിക്കാൻ പുതുവഴി തേടി യുവതലമുറ
text_fieldsകോഴിക്കോട്: കോവിഡ് എല്ലാവരുടെയും ജീവിതത്തെ ബാധിച്ചതോടെ കുടുംബം പുലർത്താൻ പുതുവഴികൾ േതടുകയാണ് യുവതലമുറ. പലരും തൊഴിലില്ലാതെ മാസങ്ങൾ വീടിനുള്ളിൽ അടച്ചുകഴിയേണ്ടിവന്നു. ലോക്ഡൗണിൽ ഇളവ് വന്നിട്ടും ടാക്സി കാറുകളിലും ഒാേട്ടാറിക്ഷകളിലും ബസുകളിലും കയറാൻ ആളില്ലാത്ത അവസ്ഥയാണ്. ഡീസലടിക്കാൻ പോലും വരുമാനം തികയാതായതോടെയാണ് പലരും മറ്റു ജോലികൾ തേടാൻ തുടങ്ങിയത്.
കൂലിപ്പണിമുതൽ കരാറുപണിവെര ഏറ്റെടുത്ത് നടത്തിയിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതോെട ഇത്തരം തൊഴിലുകൾക്ക് ആളെ കിട്ടാത്ത അവസ്ഥയുമുണ്ട്. അതു മുതലാക്കി ഡ്രൈവർമാരും ബസ് പണിക്കാരുമെല്ലാം കൂട്ടമായി കൂലിപ്പണിക്കും സ്വയംതൊഴിൽ സംരംഭങ്ങൾക്കുമായി ഇറങ്ങിയിരിക്കുകയാണ്.
വാർക്കപ്പണിക്ക് ആളെ കിട്ടാനില്ലാതെ വലഞ്ഞ കരാറുകാരൻ ടാക്സി ഡ്രൈവർമാെരെവച്ച് പണിയെടുപ്പിച്ച സംഭവം കഴിഞ്ഞദിവസമാണ് നടന്നത്.
ജീവിക്കാൻ വകയില്ലാത്തതിനാൽ ബിരിയാണി വിൽപന തുടങ്ങിയിരിക്കുകയാെണന്ന് വടകരയിലെ ബസ് ജീവനക്കാർ പരസ്യംചെയ്തു. മത്സ്യക്കച്ചവടവും ടൈലുപണിയും പെയിൻറിങ്ങുമടക്കമാണ് പലരും ചെയ്യുന്നത്. ടൈൽ, പെയ്ൻറിങ് എന്നിവക്ക് ആളെ കിട്ടാത്ത അവസ്ഥയുമുണ്ട്.
ലോക്ഡൗൺ കാലത്ത് പച്ചക്കറി അടക്കമുള്ള വീട്ടുസാധനങ്ങൾ ആവശ്യക്കാർക്ക് വാതിൽക്കലെത്തിച്ച് നൽകിയും പലരും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. ഹോം ഡെലിവറി ആപ്പുകളുമായി പുതിയ സംരംഭകരും എത്തിയിരുന്നു. കെറോണ വന്നപ്പോഴും കുലുങ്ങാതെനിന്നത് പച്ചക്കറി, പലചരക്ക് കച്ചവടമാണെന്നുകണ്ട് ആ വഴി തിരിഞ്ഞവരും ചെറുതല്ല.
നന്നായി പാചകം ചെയ്യാനറിയുന്നവർ വീടുകളിൽ പലഹാരമുണ്ടാക്കി വിൽക്കുകയും മൊത്തക്കച്ചവടക്കാരിൽനിന്ന് സാധനങ്ങൾ എടുത്ത് ചെറിയ പാക്കറ്റുകളാക്കി കടകളിൽവെച്ച് വിൽക്കുന്നവരുമുണ്ട്. മത്സ്യക്കൃഷിയും പച്ചക്കറി കൃഷിയുമാണ് വ്യാപകമായി നടക്കുന്ന മറ്റു സ്വയം തൊഴിൽ സംരംഭങ്ങൾ. പലരും മാസ്ക് കച്ചവടവും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
