പൂനൂർ പുഴയിൽ മുങ്ങിത്താഴ്ന്ന രണ്ടുപേർക്ക് രക്ഷകനായി റഫീഖ്
text_fieldsകൊടുവള്ളി: പൂനൂർ പുഴയിലെ നിലയില്ലാ കയത്തിൽ മുങ്ങിത്താഴ്ന്ന് മരണത്തെ മുഖാമുഖം കണ്ട രണ്ട് പേർക്ക് രക്ഷകനായി യുവാവിെൻറ ധീരത. പൂനൂർ പുഴ വാവാട് സെൻറർ തനിയംകണ്ടി കടവിൽ കുളിക്കുന്നതിനിടെ കുത്തൊഴുക്കുള്ള പുഴയിൽ മുങ്ങിപ്പോയ പൂനൂർ സ്വദേശി ഷുക്കൂറിെൻറ മകൻ ജഫിൻ (14), അമ്മാവൻ വാവാട് പുറായിൽ അഷ്റഫ് (48) എന്നിവരെയാണ് വാവാട് തനിയംകണ്ടി റഫീഖ് (31) സ്വന്തം ജീവൻ നോക്കാതെ പുഴയിലേക്ക് ചാടി രക്ഷിച്ച് കരക്കെത്തിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഉമ്മയുടെ വീട്ടിൽ വിരുന്നിന് വന്ന ജഫിൻ അമ്മാവൻ അഷ്റഫിനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. കാലവർഷം തുടങ്ങിയതിനാലും സമീപത്ത് തടയണയുള്ളതിനാലും ഇവരിറങ്ങിയ ഭാഗത്ത് വെള്ളം കൂടുതലായിരുന്നു. ജഫിനാണ് ആദ്യം മുങ്ങിപ്പോയത്. ജഫിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മാവൻ അഷ്റഫും മുങ്ങിപ്പോവുകയായിരുന്നു. പുഴയിൽ കുളിക്കാൻ വരികയായിരുന്ന റഫീഖ് ഇത് കാണുകയും പുഴയിൽ ചാടി രണ്ടു പേരെയും രക്ഷിച്ച് കരക്കെത്തിക്കുകയുമായിരുന്നു. തനിയം കണ്ടി റഫീഖിനെ വാവാട് സെൻറർ ഐ.എൻ.എൽ. കമ്മിറ്റി അനുമോദിച്ചു. കാരാട്ട് റസാഖ് എം.എൽ.എ പൊന്നാട അണിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
