ഇരിട്ടി പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ യുവാവിനെ അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷിച്ചു
text_fieldsഇരിട്ടി പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷിക്കുന്നു
ഇരിട്ടി: ഇരിട്ടി പഴയ പാലത്തിൽനിന്ന് ആളുകൾ കാൺകെ പുഴയിലേക്ക് ചാടിയ യുവാവിനെ ഇരിട്ടി അഗ്നിശമന സേനയും പോലീസും ചേർന്ന് രക്ഷിച്ചു. കോളിക്കടവ് സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച വൈകീട്ട് 6.30ഓടെ പുഴയിലേക്ക് ചാടിയത്.
വെള്ളം കുറഞ്ഞ പുഴയിൽ വന്നയുടനെ ഇയാൾ മുന്നൂറ് മീറ്ററോളം നീന്തി പുഴയിൽ പൊന്തിനിന്ന കരിങ്കൽ പാറയിൽ പിടിച്ചുനിന്നു. വിവരമറിഞ്ഞ് അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി. ഇരിട്ടി അഗ്നിശമനസേനയിലെ ഷിജോ, അഞ്ജിത്ത്, സൂരജ്, ഷാനിഫ്, അനീഷ് മാത്യു എന്നിവർ ചേർന്ന് ഇയാളെ കരക്കെത്തിച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കാര്യമായ പരിക്കുകളൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

