Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിം ലീഗ്​ ഒാഫിസിൽ...

മുസ്​ലിം ലീഗ്​ ഒാഫിസിൽ യുവാവ്​ കുത്തേറ്റു​ മരിച്ചു; അയൽവാസിയും ഭാര്യയും അറസ്​റ്റിൽ

text_fields
bookmark_border
മുസ്​ലിം ലീഗ്​ ഒാഫിസിൽ യുവാവ്​ കുത്തേറ്റു​ മരിച്ചു; അയൽവാസിയും ഭാര്യയും അറസ്​റ്റിൽ
cancel
camera_alt????????????? ?????

കുറ്റ്യാടി: തൊട്ടിൽപാലം അങ്ങാടിയിലെ ​കാവിലുമ്പാറ പഞ്ചായത്ത്​ മുസ്​ലിം ലീഗ്​ കമ്മിറ്റി ഒാഫിസിൽ അയൽവാസിയുട െ കുത്തേറ്റ്​ യൂത്ത്​ ലീഗ്​ പ്രവർത്തകൻ മരിച്ചു. കു​ണ്ട​ുതോടിന്​ സമീപം ബെൽമൗണ്ടിലെ എടച്ചേരിക്കണ്ടി അൻസാറാണ് ​ (28) മരിച്ചത്​. സംഭവവുമായി ബന്ധപ്പെട്ട്​ അയൽവാസി കുറ്റിക്കാട്ടിൽ അമ്മദ്​ ഹാജി (55​), ഭാര്യ ജമീല (45) എന്നിവരെ പൊലീസ ്​ അറസ്​റ്റ്​ ചെയ്​തു.

തിങ്കളാഴ്​ച രാത്രി 10 മണിയോടെ​ ഒരു മധ്യസ്​ഥ ചർച്ചക്കു​ ശേഷമുണ്ടായ വാക്​തർക്കത്തിനിടെ അമ്മദ്​ ഹാജി അൻസാറിനെയും കാവിലുമ്പാറ പഞ്ചായത്ത്​ മുസ്​ലിം യൂത്ത്​ ലീഗ്​ പ്രസിഡൻറ്​ ഉരുണിയൻ സിയാവുദ്ദീനെയും (38) കത്തി​െകാണ്ട്​ കുത്തുകയായിരുന്നെന്ന്​ ചർച്ചക്ക്​ ​േനതൃത്വം വഹിച്ച കാവിലുമ്പാറ പഞ്ചായത്ത്​ മുസ്​ലിം ലീഗ്​ പ്രസിഡൻറും ഗ്രാമപഞ്ചായത്ത്​ അംഗവുമായ മണക്കര സൂപ്പി പറഞ്ഞു.

അമ്മദ്​ ഹാജിയെ കീഴ്​പ്പെടുത്തുന്നതിനിടെ മുസ്​ലിം ലീഗ്​ പഞ്ചായത്ത്​ കമ്മിറ്റി സെക്രട്ടറി സി.എച്ച്​​. സൈതലവി (38), മരിച്ച അൻസാറി​​െൻറ പിതാവ്​ ആലി (60) എന്നിവർക്കും കൈക്ക്​ മുറിവേറ്റു. കുത്തേറ്റു​ വീണ അൻസാറിനെ ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും തുടർന്ന്​ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലും എത്തി​െച്ചങ്കിലും ചൊവ്വാഴ്​ച പുലർച്ച​​ മരിച്ചു.​ െനഞ്ചിലാണ്​ ഇയാൾക്ക്​ കുത്തേറ്റത്​. തുടയുടെ പിന്നിൽ ക​ുത്തേറ്റ സിയാവുദ്ദീന്​ 13​ തുന്നി​െക്കട്ടുകളുണ്ട്​. അൻസാറി​െന വീണ്ടും കുത്താനുള്ള ശ്രമം തടയുന്നതിനിടയിലാണ്​ തനിക്ക്​ കുത്തേറ്റതെന്ന്​ സിയാവുദ്ദീൻ പറഞ്ഞു.

തനിക്കും ഭാര്യക്കുമെതിരെ സിയാവുദ്ദീനും അൻസാറും അപവാദപ്രചാരണം നടത്തുന്നതായി അമ്മദ്​ ഹാജിയും തങ്ങൾക്കെതിരെ അമ്മദ്​ ഹാജിയും ഭാര്യയും അപവാദപ്രചാരണം നടത്തുന്നതായി അൻസാറും സിയാവുദ്ദീനും മുസ്​ലിം ലീഗ്​ പഞ്ചായത്ത്​ കമ്മിറ്റിക്ക്​ പരാതി നൽകിയതി​​െൻറ അടിസ്​ഥാനത്തിലാണ്​ അനുരഞ്​ജനത്തിന്​ ഇരുകൂട്ടരെയും ചൊവ്വാഴ്​ച രാത്രി വിളിച്ചുവരുത്തിയതെന്ന്​ ഭാരവാഹികൾ പറഞ്ഞു.​ പ്രശ്​നങ്ങൾ രമ്യമായി പരിഹരിച്ച്​ ഇരു കൂട്ടരും പിരിഞ്ഞുപോകു​േമ്പാൾ​ വീണ്ടും വാക്​തർക്കമുണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.

അമ്മദ്​ ഹാജിക്കൊപ്പം ചർച്ചയിൽ പ​​െങ്കടുക്കാൻ വന്നതായിരുന്നു ഭാര്യ ജമീല. ഇവരുടെ ബാഗിൽ ഒളിപ്പിച്ചുവെച്ച കത്തികൊണ്ടാണ്​ ആക്രമണം നടത്തിയതെന്ന്​ നേതാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പ്രതികളെ ബുധനാഴ്​ച കോടതിയിൽ ഹാജരാക്കുമെന്ന്​ തൊട്ടിൽപാലം പൊലീസ്​ പറഞ്ഞു. സി.​െഎ എം.ടി. ജേക്കബാണ്​​ അന്വേഷിക്കുന്നത്​. കുറ്റ്യാടിയിൽ ​ഒാ​േട്ടാറിക്ഷ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അൻസാർ. മാതാവ്​: ജമീല. ഭാര്യ: സൈഫുന്നിസ (വെള്ളമുണ്ട കണ്ടത്ത്​വയൽ). മകൾ:​ െഎഷ ഫാത്തിമ. സഹോദരൻ: അൻസൽ (ദുബൈ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsmalayalam news
News Summary - youth murder in kerala
Next Story