വഴിയെ പോയ പാമ്പിനെ കീശയിലിട്ട് യുവാവ്; കടിയേറ്റ് ബോധം പോയി; സംഭവം എടവണ്ണയിൽ ആൾക്കൂട്ടത്തിന് നടുവിൽ
text_fieldsപാമ്പിനെ കീശയിലിട്ട് നടക്കുന്ന യുവാവ്, പാമ്പിനെ പിടിക്കാൻ കീശയിൽ കൈയിടുന്നു, കടിയേറ്റ കൈ പുറത്തെടുക്കുന്നു
എടവണ്ണ (മലപ്പുറം): വഴിയെ പോയ പാമ്പിനെ എടുത്ത് പാന്റസിന്റെ കീശയിലിട്ട് അഭ്യാസം കാണിച്ച യുവാവിന് ഒടുവിൽ അതേ പാമ്പിന്റെ കടിയേറ്റു. ബോധംകെട്ട യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.
വ്യാഴാഴ്‌ച രാവിലെ 11ഓടെ എടവണ്ണ ഒതായി അങ്ങാടിയിലായിരുന്നു അതിഥിത്തൊഴിലാളിയായ യുവാവ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത്. പലതവണ പാമ്പിനെ പാന്റ്‌സിന്റെ കീശയിലിട്ടും എടുത്തും ഇയാൾ ഷോ കാണിക്കുകയായിരുന്നു. വിഷപ്പാമ്പിനെ കീശയിലിട്ട് അങ്ങാടി ചുറ്റിയ ഇയാളെ നാട്ടുകാർ വളഞ്ഞ് വഴക്കുപറയുകയും പാമ്പിനെ പുറത്തിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ കീശയിൽ കൈയിട്ട ഇയാൾ കടിയേറ്റ ലക്ഷണം കാണിച്ചു. കൈവിരലുകൾക്കിടയിലെ കടിയേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെ പാമ്പിനെയെടുത്ത് പുറത്തിട്ടു. ഇതിനെ പ്ലാസ്റ്റിക് കവറിലാക്കി തൊട്ടടുത്തുള്ള ആശുപത്രിയിലേക്കു നടന്നു. ഇതിനിടെ ബോധക്ഷയം സംഭവിച്ചതോടെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സമീപപ്രദേശത്ത് വാടകയ്ക്കു താമസിക്കുന്ന യുവാവ്, കൂലിപ്പണി എടുക്കുന്നയാളാണ്. ലഹരി ഉപയോഗിച്ച നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിെയങ്കിലും അപകടനില തരണംചെയ്തതോടെ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

