Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണിയാപുരത്ത്​ യൂത്ത്​...

കണിയാപുരത്ത്​ യൂത്ത്​ ലീഗ്​-പി.ഡി.പി സംഘർഷം; 13 പേർക്ക്​ പരിക്ക്​

text_fields
bookmark_border
കണിയാപുരത്ത്​ യൂത്ത്​ ലീഗ്​-പി.ഡി.പി സംഘർഷം; 13 പേർക്ക്​ പരിക്ക്​
cancel

പോത്തൻകോട്​: യൂത്ത് ​ലീഗ്​ യുവജനയാത്രക്കിടെ പി.ഡി.പി പ്രവർത്തകരും യൂത്ത്​ ലീഗ്​ പ്രവർത്തകരും തമ്മിൽ കണിയാ പുരത്ത്​ സംഘർഷം. ​ഒരു പൊലീസുകാരനടക്കം 13 പേർക്ക്​ പരിക്കേറ്റു. കണിയാപുരം ആലുമൂട്​ റെയിൽവേ ഗേറ്റ്​ റോഡിൽ ആരംഭ ിച്ച സംഘർഷം ദേശീയ പാതകടന്ന്​ പലയിടങ്ങളിലായി വെട്ടുറോഡുവരെ നീണ്ടു. യുവജനയാത്രയുടെ സമാപന സമ്മേളനത്തിനെത്തി യ മലപ്പുറം സ്വദേശികളും പി.ഡി.പി പ്രാദേശിക പ്രവർത്തകരും തമ്മിലായിര​ുന്നു ഏറ്റുമുട്ടൽ​. ദേശീയപാതയിൽ കല്ലേറും നടന്നു.

അബ്​ദുന്നാസിർ മഅ്​ദനിക്കെതിരെ യൂത്ത്​ ലീഗ്​ നേതാവ്​ പി.കെ. ഫിറോസ്​ നടത്തിയ പ്രസ്​താവനയിൽ പ്രതിഷേധിച്ചായിരുന്നു പി.ഡി.പി പ്രകടനം. നാലോടെ ആരംഭിച്ച പി.ഡി.പി പ്രകടനത്തിനിടെ പിന്നാലെവന്ന യൂത്ത്​ ലീഗ്​ പ്രവർത്തകർ വടികളുമായി അക്രമം നടത്തുകയായിരുന്നുവത്രേ. ചിതറി ഒാടിയ പി.ഡി.പി പ്രവർത്തകർ ദേശീയപാതയിൽ സംഘടിച്ച്​ യൂത്ത്​ ലീഗുകാർക്കെതിരെ രംഗത്തുവന്നു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. യൂത്ത്​ലീഗുകാർ സഞ്ചരിച്ച വിളംബരജാഥയുടെ വാഹനവും പത്തിലധികം പ്രവർത്തകരെയും പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

സംഘർഷത്തിനി​െട മംഗലപുരം പൊലീസിലെ സിവിൽ പൊലിസുകാരനായ ശ്രീജിത്തിനാണ്​​ മർദനമേറ്റത്​. പി.ഡി.പിയുടെ പ്രകടനത്തിന്​ മംഗലപുരം എസ്​.​െഎ അജയൻ ഉൾപ്പെടെ രണ്ട്​ പൊലീസുകാരാണ്​ ഒപ്പമുണ്ടായിരുന്നത്​. പ്രകടനം നടക്കു​​േമ്പാൾ സംഘർഷ സാധ്യത ഇല്ലാതിരുന്നതിനാൽ കൂടുതൽ പൊലീസുകാരെ ഒപ്പം കൂട്ടിയില്ലെന്നാണ്​​ പൊലീസ്​ വിശദീകരണം. പൊലീസുകാർ കുറവായിരുന്നത്​ സംഘർഷം വ്യാപിക്കാൻ കാരണമായി. വിവരമറിഞ്ഞ്​ ആറ്റിങ്ങൽ ഡിവൈ.എസ്​.പിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ്​, മംഗലപുരം, കഠിനംകുളം, ആറ്റിങ്ങൽ എസ്​.​െഎമാരടക്കം വൻ പൊലീസ്​ സംഘം കണിയാപുര​െത്തത്തി. ​സംഘർഷ സാധ്യതയുള്ള മേഖലകളിൽ കൂടുതൽ ​െപാലീസിനെ നിയോഗിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspdpyouth leagueclashmalayalam newsThiruvananthapuram News
News Summary - Youth League -PDP clash in thiruvananthapuram -Kerala news
Next Story