Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തര പരിഹാരം വേണം’; സര്‍ക്കാറിനെ വിമർശിച്ചും മുന്നറിയിപ്പ് നല്‍കിയും യൂത്ത് ലീഗ് പാലക്കാട് ജില്ല സമ്മേളനം

text_fields
bookmark_border
‘വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തര പരിഹാരം വേണം’; സര്‍ക്കാറിനെ വിമർശിച്ചും മുന്നറിയിപ്പ് നല്‍കിയും യൂത്ത് ലീഗ് പാലക്കാട് ജില്ല സമ്മേളനം
cancel

മണ്ണാര്‍ക്കാട്: യു.ഡി.എഫ് സര്‍ക്കാർ ഭരണത്തെ വിമര്‍ശിച്ചും മുന്നറിയിപ്പ് നല്‍കിയും മണ്ണാര്‍ക്കാട്ട് നടക്കുന്ന മുസ്‍ലിം യൂത്ത് ലീഗ് ജില്ല സമ്മേളനത്തില്‍ പ്രമേയാവതരണം. വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വതപരിഹാരം വേണമെന്നായിരുന്നു ഒരു പ്രമേയം. അടിക്കടിയുണ്ടായുണ്ടാകുന്ന പവര്‍കട്ട് സര്‍ക്കാറിന് കളങ്കമുണ്ടാക്കുന്നുണ്ട്. പ്രതിസന്ധിയുടെ കാരണങ്ങളല്ല ജനങ്ങള്‍ക്കറിയേണ്ടത്.

അതിനാല്‍ പവര്‍കട്ടിന് അടിയന്തര പരിഹാരം വേണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരമ്പരാഗത വൈദ്യുത സ്രോതസ്സുകള്‍ക്കപ്പുറത്ത് പുതിയ സ്രോതസ്സുകളും ബദല്‍ സംവിധാനങ്ങളും കണ്ടെത്താൻ സര്‍ക്കാര്‍ മുന്നോട്ടുവരണം. അല്ലാത്തപക്ഷം ജനങ്ങളുടെ പക്ഷത്തുനിന്നുകൊണ്ട് നീതിക്കുവേണ്ടി യൂത്ത് ലീഗ് മുന്നോട്ടുവരും. യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് മുനീബ് ഹസനാണ് പ്രമേയം അവതരിപ്പിച്ചത്.

ജനപ്രതിനിധികള്‍ ജാഗ്രത പാലിക്കണമെന്നായിരുന്നു ജില്ല സെക്രട്ടറി ഷബീര്‍ തോട്ടത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ജനകീയ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഈ സമയം അവമതിപ്പുണ്ടാക്കുന്ന വിവാദങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണം. ചിലര്‍ ബോധപൂര്‍വം വിവാദമുണ്ടാക്കുന്നുണ്ട്.

ജാഗ്രത മാത്രമാണ് പരിഹാരം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ രാജിവെക്കുക, ജില്ല വിഭജനങ്ങള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ നടപ്പാക്കുക, പാലക്കാട്ട് വ്യവസായ പാര്‍ക്ക് അനുവദിക്കുക, യു.പി.ഐ ഇടപാടുകളില്‍ സര്‍വിസ് ചാര്‍ജ് ഈടാക്കിയുള്ള ചൂഷണം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth League Palakkad district conference criticizes the government
Next Story