Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഞ്ഞാലിക്കുട്ടിയുടെ...

കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ എതിർത്ത്​ യൂത്ത്​ലീഗ്​

text_fields
bookmark_border
കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ എതിർത്ത്​ യൂത്ത്​ലീഗ്​
cancel

കോഴിക്കോട്​: പി.കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്​ട്രീയ​ത്തിലേക്കുള്ള മടങ്ങിവരവി​െന എതിർത്ത്​ യൂത്ത്​ ലീഗ്​. ദേശീയ വൈസ്​ പ്രസിഡന്‍റ്​ മുഈൻ അലി തങ്ങളാണ്​ തീരുമാനത്തിനെതിരെ രംഗത്തെത്തിയത്​. തീരുമാനം പുനഃപരിശോധിക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. മുസ്​ലിം ലീഗ്​ സംസ്ഥാന പ്രസിഡന്‍റ്​ ഹൈദരലി തങ്ങളുടെ മകനാണ്​ മുഈൻ അലി തങ്ങൾ

എം.പി സ്ഥാനം രാജിവെക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതാ​ണെന്ന്​ മുഈൻ അലി തങ്ങൾ പറഞ്ഞു. അണികൾക്ക്​ മറുപടി പറയാനാകാത്ത വിധമുള്ള പ്രതിസന്ധിയിലേക്കാണ്​ പാർട്ടി പ്രവർത്തകരെ തള്ളിവിട്ടത്​. ലീഗ്​ പ്രവർത്തകർക്കും അനുഭാവികൾക്കും സ്വീകാര്യമുള്ള തീരുമാനമാണ്​ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

എം.പി സ്ഥാനം രാജിവെച്ച്​ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക്​ മൽസരിക്കുമെന്ന തീരുമാനം കഴിഞ്ഞ ദിവസമാണ്​ ഉണ്ടായത്​​. തീരുമാനത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, കുഞ്ഞാലിക്കുട്ടി എത്തുന്നതിലുള്ള ഭയം മൂലമാണ്​ വിമർശനങ്ങൾ ഉയരുന്നതെന്നായിരുന്നു മുസ്​ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിന്‍റെ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK KunhalikuttyYouth League
Next Story