കലാ-കായിക മേഖലയിലെ യുവാക്കളെ ലക്ഷ്യമിട്ട് പുതിയ സംഘടനയുമായി മുസ്‌ലിം യൂത്ത് ലീഗ്; അനസ് എടത്തൊടിക ചെയർമാൻ, ഒളിമ്പ്യൻ കെ.ടി.ഇർഫാൻ ബ്രാൻഡ് അംബാസിഡർ
text_fieldsമലപ്പുറം: കലാ കായിക മേഖലയിലെ പ്രമുഖരായ യുവാക്കളെ ഉൾക്കൊള്ളിച്ച് പുതിയ സംഘനയുമായി മുസ്‌ലിം യൂത്ത് ലീഗ്. ചിറക് യൂത്ത് ക്ലബ് എന്ന പേരിൽ മുസ്‌ലിം ലീഗ് മലപ്പുറം ജില്ല കമ്മിറ്റിയാണ് സംഘടനക്ക് രൂപം നൽകുന്നത്.
മലപ്പുറത്തെ ചെറുപ്പക്കാരുടെ ആരോഗ്യം അവരുടെ പ്രതിഭശേഷി സർഗാത്മകത ഇവയെല്ലാം പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സംഘടനയെന്നും കക്ഷി രാഷ്ട്രീയ മത ജാതി ചിന്തകൾക്ക് അതീതമായി ചെറുപ്പക്കാരുടെ പൊതുവേദി ഒരുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂർ പറഞ്ഞു.
മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിത ചെയർമാനായി ജില്ല തലത്തിൽ പ്രത്യേക സമിതി പ്രവർത്തനം ആരംഭിച്ചു. ഒളിമ്പ്യൻ കെ.ടി.ഇർഫാൻ ബ്രാൻഡ് അംബാസിഡർ. സൂഫ് ഗായകൻ സമീർ ബിൻസി, എ.ഐ വിദഗ്ധൻ ഉമർ അബ്ദു സലാം എന്നിവരെല്ലാം ചിറക് യൂത്ത് ക്ലബിന്റെ മുൻനിരയിലുണ്ട്. ക്ലബ്ബിന്റെ ലോഞ്ചിംഗ് ഈ മാസം 23 ന് മലപ്പുറത്ത് നടക്കും.
കലാ കായികരംഗത്ത് ചെറുപ്പക്കാർക്ക് അവസരങ്ങൾ നൽകുന്നതിനോടൊപ്പം ലഹരിക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും യുവജന കൂട്ടായ്മകൾ സംഘടിപ്പിച്ചുമെല്ലാമായിരിക്കും ക്ലബ്ബിന്റെ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

