Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെറ്റിനെ...

തെറ്റിനെ ന്യായീകരിച്ചപ്പോഴാണ്​ ഖമറുന്നിസ അൻവറിനെ നീക്കിയത് -പി.കെ. ഫിറോസ്​

text_fields
bookmark_border
തെറ്റിനെ ന്യായീകരിച്ചപ്പോഴാണ്​ ഖമറുന്നിസ അൻവറിനെ നീക്കിയത് -പി.കെ. ഫിറോസ്​
cancel

ദുബൈ: ചെയ്​ത തെറ്റിനെ ന്യായീകരിച്ചപ്പോഴാണ്​ ഖമറുന്നിസ അൻവറിനെ വനിതാ ലീഗ്​ സംസ്​ഥാന അധ്യക്ഷ സ്​ഥാനത്ത്​ നിന്ന്​ പാർട്ടി നേതൃത്വം ​ നീക്കിയതെന്ന്​ മുസ്​ലിം യൂത്ത്​ലീഗ്​ സംസ്​ഥാന ജനറൽ സെ​ക്രട്ടറി പി.കെ. ഫിറോസ്​. ബി.ജെ.പി ഫണ്ട്​ സമാഹരണം ഉദ്​ഘാടനം ചെയ്​തത്​  ഖമറുന്നിസ അൻവറിന്​ പറ്റിയ വീഴ്​ചയാണ്​. പാർട്ടി ഘടകത്തി​​​െൻറ സംസ്​ഥാന അധ്യക്ഷയുടെ ഭാഗത്തുനിന്നുണ്ടാകേണ്ട ജാ​ഗ്രത അവരു​െട ഭാഗത്തു നിന്നുണ്ടായില്ല. ആദ്യം അവർ ​ മാപ്പു പറഞ്ഞെങ്കിലും പിന്നീട്​ തെറ്റിനെ ന്യായീകരിച്ചെന്ന്​ ബോധ്യപ്പെട്ടപ്പോഴാണ്​ ഒരു നല്ല സന്ദേശം നൽകാൻ വേണ്ടി അവരെ സ്​ഥാനത്ത്​ നിന്ന്​ നീക്കിയതെന്ന്​ ദുബൈ കെ.എം.സി.സി ആസ്​ഥാനത്ത്​ വാർത്താസമ്മേളനത്തിൽ പി.കെ.ഫിറോസ്​ പറഞ്ഞു.

മുസ്​ലിം ലീഗ്​ ഉൾപ്പെടെ ഒരു പാർട്ടിയിലും സ്​ത്രീകൾക്ക്​ അർഹമായ പ്രാതിനിധ്യം കിട്ടുന്നി​ല്ലെന്ന്​ ചോദ്യത്തിന്​ മറുപടിയായി ഫിറോസ്​ പറഞ്ഞു. സ്​ത്രീകൾക്ക്​ പ്രാതിനിധ്യം കൊടുക്കുന്ന കാര്യത്തിൽ കേരളത്തിലെ എല്ലാ  പാർട്ടികളും സംഘടനകളും പിന്നിലാണ്​. സിനിമാ താര സംഘടനയായ അമ്മയിൽ പോലും സ്​ത്രീ ഭാരവാഹികളില്ല. ഇതിലെല്ലാം മാറ്റമുണ്ടാകണം. വനിതകളെ മാറ്റി നിർത്തി ഒരു പാർട്ടിക്കും മുന്നോട്ടുപോകാനാവില്ല. മുസ്​ലിം ലീഗിനും സാധിക്കില്ല. അതിവിദൂരമല്ലാത്ത ഭാവിയിൽ ഇതിൽ മാറ്റമുണ്ടാകും.

വർഗീയതയും വിഭാഗീയതയും വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബഹുസ്വരത ഉൗട്ടിവളർത്താൻ യൂത്ത്​ലീഗ്​ ഒരു വർഷം നീളുന്ന ലാ കൺവിവെൻസിയ (സഹവർത്തിത്വം) കാമ്പയിൻ നടത്തി​െകാണ്ടിരിക്കുകയാണ്​. ഇതി​​​െൻറ ഭാഗമായി ജല സുരക്ഷ കാമ്പയിൻ, ജലസമ്മേളനം, ജലസഭ എന്നിവ സംഘടിപ്പിക്കുന്നുണ്ട്​. ആഗസ്​ത്​ 15ന്​ ഒരു ലക്ഷം പേർ രക്​തദാനം ചെയ്യും. ബഹുസ്വരതയെക്കുറിച്ച്​ ബോധവൽക്കരിക്കാൻ തെരുവുകളിൽ പരിപാടികൾ അവതരിപ്പിക്കും. സർക്കാരി​​​െൻറ ഒന്നാം വാർഷിക ദിനമായ മെയ്​ 25ന്​ ദുരിതത്തി​​​െൻറ ഒരു വർഷം എന്ന പേരിൽ 140 മണ്ഡലങ്ങളിലും യൂത്ത്​ലീഗ്​ യൂത്ത്​ ഒാഡിറ്റിങ്ങ്​ നടത്തും.

ഇ.എം.എസ്​ കേരളത്തിലെ ആദ്യ കമ്യൂണിസ്​റ്റ്​ മുഖ്യമന്ത്രിയായിരുന്നെങ്കിൽ പിണറായി അവസാന മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിലാണ്​. കോൺഗ്രസും കേരള കേ​ാൺഗ്രസും തമ്മിലുള്ള പ്രശ്​നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുമെന്നാണ്​ ലീഗ്​ കരുതുന്നത്​. കോട്ടയം ജില്ലാ പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ കേരള കേ​ാൺഗ്രസ്​ എടുത്ത സമീപനങ്ങൾ കോൺഗ്രസിന്​ പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്്​. അതിൽ ലീഗിനും പ്രയാസമുണ്ട്​. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കേരള കോ​ൺഗ്രസ്​ ലീഗ്​ സ്​ഥാനാർഥിക്ക്​ പിന്തുണ പ്രഖ്യാപിച്ചത്​ യു.ഡി.എഫിലേക്കുള്ള തിരിച്ചുവരവായാണ്​ കണ്ടത്​. എന്നാൽ പിന്നീടുള്ള നടപടികൾ അതിന്​ അനുകൂലമായിരുന്നില്ലെന്ന്​ പി.കെ. ഫിറോസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth leaguekamarunnisa anwarpk firoz
News Summary - youth league general secretary pk firoz kamarunnisa anwar
Next Story