Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി റോഷി...

മന്ത്രി റോഷി അഗസ്റ്റിന് നേരെ കോഴിക്കോട് യൂത്ത് ലീഗിന്‍റെ കരിങ്കൊടി

text_fields
bookmark_border
black flag, Roshy Augustine
cancel

പയ്യോളി: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നേരെ പയ്യോളി തുറയൂരിൽ യൂത്ത് ലീഗിന്‍റെ കരിങ്കൊടി. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. വർധിപ്പിച്ച വെള്ളക്കരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് ലീഗ് പ്രവർത്തകർ തുറയൂർ അട്ടക്കുണ്ട് പാലം ജങ്ഷനിൽ വെച്ച് കരിങ്കൊടി കാണിച്ചത്.

തുറയൂർ പഞ്ചായത്ത് ജൽ ജീവൻ മിഷൻ പൂർത്തീകരണോദ്ഘാടനം നിർവഹിച്ച് തിരിച്ചു പോകുന്നതിനിടെയാണ് മന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്.യൂത്ത് ലീഗ് തുറയൂർ പഞ്ചായത്ത് ഭാരവാഹികളായ പി.വി. മുഹമ്മദ്‌, സി. കെ. മുസ്തഫ, പി.ടി. ഫൈസൽ എന്നിവരാണ് കരിങ്കൊടി കാണിച്ചത്.

Show Full Article
TAGS:black flagRoshy AugustineYouth League
News Summary - Youth League black flag against Minister Roshy Augustine in Kozhikode
Next Story