ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കൾ
text_fieldsമലപ്പുറം : യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി അഷ്റഫലി, സെക്രട്ടറി സി.കെ ശാക്കിർ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു എന്നിവർ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി.
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ഭാവി പ്രവർത്തനങ്ങൾ ‘ഷാൻ എ മില്ലത്’ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിന്റെ മുന്നോടിയായി പ്രമുഖ നേതാക്കളുടെ പിന്തുണ തേടുന്നതിന്റെ ഭാഗമായാണ് ജിഫ്രി തങ്ങളെ കണ്ടത്. അടുത്ത മാസം ആരംഭിക്കുന്ന ബുൻയാദ് കാമ്പയിൻ, യുവഭാരത് യാത്ര, ഉത്തരേന്ത്യൻ യുവാക്കൾക്കുള്ള തൊഴിൽ പദ്ധതി ‘ലൈഫ് ലിഫ്റ്റ്, ന്യൂനപക്ഷങ്ങളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷിതത്വം തുടങ്ങിയവ നേതാക്കൾ വിശദീകരിച്ചു.
കേന്ദ്ര സർക്കാർ നടപ്പാക്കുന്നത് വോട്ടർ പട്ടിക പരിഷ്കരണം മാത്രമല്ല, പൗരത്വ പരിശോധന തന്നെയാണെന്നും വോട്ടർ പട്ടികയിൽ പേര് ഉറപ്പിക്കാൻ കാമ്പയിൻ നടത്തണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

