Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.വൈ.എഫ്.​െഎ നേതാവ്...

ഡി.വൈ.എഫ്.​െഎ നേതാവ് കുഴഞ്ഞുവീണ്​ മരിച്ചു; പൊലീസിനെതിരെ പരാതി

text_fields
bookmark_border
ഡി.വൈ.എഫ്.​െഎ നേതാവ് കുഴഞ്ഞുവീണ്​ മരിച്ചു; പൊലീസിനെതിരെ പരാതി
cancel
camera_alt????

അടൂർ: മാസങ്ങൾക്കുമുമ്പ്​ പൊലീസ്​ മർദനമേറ്റ ഡി.വൈ.എഫ്.ഐ നേതാവ് കുഴഞ്ഞുവീണ്​ മരിച്ചു. പൊലീസിനെതിരെ പിതാവി​​െൻറ പരാതി. കടമ്പനാട് തുവയൂർ തെക്ക് മലങ്കാവ് കൊച്ചുമുകളിൽ വീട്ടിൽ ജോയിക്കുട്ടിയുടെയും ആനിയമ്മയുടെയും മകൻ ജോയലാണ്​ (29) മരിച്ചത്. വെള്ളിയാഴ്ച രാവിലെ തളർന്നുവീണ ഇയാളെ അടൂർ ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം ശാസ്താംകോട്ടയി​െല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ജോയലി​​െൻറ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്തെത്തി. ജോയലിനെ ജനുവരി ഒന്നിന് പൊലീസ് മർദിച്ചിരു​െന്നന്നും ഇതാണ്​ മരണകാരണമായതെന്നും പിതാവ്​ പൊലീസിന്​ മൊഴി നൽകി. 
അതി​​െൻറ അടിസ്ഥാനത്തിൽ അടൂർ ആർ.ഡി.ഒ പി.ടി. എബ്രഹാമി​​െൻറ നേതൃത്വത്തിൽ ഇൻക്വസ്​റ്റ്​ തയാറാക്കി.

മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് അയച്ചതായി ഡിവൈ.എസ്​.പി ജവഹർ ജനാർഡ് പറഞ്ഞു. അസ്വാഭാവിക മരണത്തിന്​ പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ അടൂർ മേഖല കമ്മിറ്റി അംഗവും സി.പി.എം സെൻട്രൽ ബ്രാഞ്ച്​ അംഗവുമാണ് ജോയൽ. സഹോദരൻ ജിജോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIkerala newsadoorpolice torture
News Summary - youth leader died; complaint against police- kerala
Next Story