പറവൂരിൽ ക്വട്ടേഷൻ സംഘം യുവാവിനെ കുത്തിക്കൊന്നു
text_fieldsപറവൂർ: മുൻവൈരാഗ്യത്തിെൻറയും കുടിപ്പകയുെടയും പേരിൽ ഗുണ്ടസംഘം യുവാവിനെ കുത്തിക്കൊന്നു. വെടിമറ കാഞ്ഞിരപ്പറമ്പില്‍ ബദറുദ്ദീെൻറ മകന് മുബാറക്കിനെയാണ് (24) കൊലപ്പെടുത്തിയത്. അക്രമം തടയുന്നതിനിെട മുബാറക്കിെൻറ സുഹൃത്ത് വെടിമറ തോപ്പില്‍ വീട്ടില്‍ നാദിര്‍ഷക്ക് (24) കൈക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 9.30ഒാടെ മാവിന്‍ചുവട് ശറഫുൽഇസ്ലാം ജുമാമസ്ജിദിന് കിഴക്കുവശത്തെ ഒഴിഞ്ഞ പറമ്പിലായിരുന്നു കൊലപാതകം. ‘റെൻറ് എ കാർ’ സംബന്ധിച്ച് നിലനിൽക്കുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിെൻറ നിഗമനം.
മൂന്നുമാസം മുമ്പ് മുബാറക്കും ഇയാളെ കൊലപ്പെടുത്തിയ സംഘത്തിൽപെട്ടവരുമായി വാക്തർക്കവും സംഘർഷവും ഉണ്ടായിരുന്നു. ഇത് പിന്നീട് പറഞ്ഞവസാനിപ്പിച്ചിരുന്നു. ഇതിനുശേഷവും ഇവർ തമ്മിൽ റെൻറ് എ കാർ ഇടപാട് തുടർന്നു. എന്നാൽ, വെടിമറയിൽെവച്ചുണ്ടായ സംഭവത്തിെൻറ പക മനസ്സിൽ സൂക്ഷിച്ച ഗുണ്ടസംഘം മുബാറക്കിനോട് പകരംവീട്ടാൻ തീരുമാനിച്ചതിെൻറ അടിസ്ഥാനത്തിലാണ് കൊല നടത്തിയതെന്നാണ് സൂചന.
ഞായറാഴ്ച മുബാറക്കിെൻറ സുഹൃത്ത് നാദിർഷയെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും തടഞ്ഞുവെക്കുകയും ചെയ്തു. പിന്നീട് നാദിർഷയെക്കൊണ്ട് മുബാറക്കിനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് വാക്കേറ്റവും ഉന്തും തള്ളും നടക്കുന്നതിനിെട അക്രമികളിൽ ഒരാൾ കുത്തുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മുബാറക്ക് മരിച്ചു.
പ്രതികൾ പെരുമ്പാവൂരിലെ ഗുണ്ടത്തലവനായ അനസിെൻറ സഹായികളാെണന്നാണ് പൊലീസിന് ലഭിച്ച സൂചന. സംഭവവുമായി ബന്ധപ്പെട്ട് റംഷാദ്, അഹമ്മദ്, സാലിഹ്, റിയാസ് എന്നിവർെക്കതിരെ പറവൂർ പൊലീസ് കേസെടുത്തു.
ആലുവ ഡിവൈ.എസ്.പി വേണുവിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിഭാഗവും തെളിവുകൾ ശേഖരിച്ചു. അങ്കമാലി പൊലീസ് ഇൻസ്പെക്ടർ റിയാസ് മുഹമ്മദ്, പറവൂർ എസ്.ഐ സോണി മത്തായി എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. വെടിമറ-മന്നം കേന്ദ്രീകരിച്ച് ഗുണ്ടസംഘവുമായി അടുപ്പമുള്ള ചില യുവാക്കളെ ചോദ്യംചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളജിൽ പോസ്റ്റ്േമാർട്ടം നടത്തിയശേഷം മൃതദേഹം പറവൂർ പട്ടാളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: സന ഫാത്തിമ. ഏക മകൻ: ഇബ്രാഹീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
