ഇന്ന് വിവാഹിതനാകേണ്ട യുവാവിന് ബൈക്കപകടത്തിൽ ദാരുണാന്ത്യം
text_fieldsമരിച്ച രാഗേഷ്. അപകടത്തിൽ തകർന്ന ബൈക്ക് (ഉൾച്ചിത്രത്തിൽ)
തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് തിരുവനന്തപുരം ശ്രീകാര്യത്ത് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം.
ഏറെക്കാലമായി പ്രണയത്തിലായിരുന്ന രാഗേഷിന്‍റെയും പ്രതിശ്രുത വധുവിന്റെയും വിവാഹത്തിന് ഇരുവീട്ടുകാരും എതിരായിരുന്നു. തുടര്‍ന്ന് ഇന്ന് ക്ഷേത്രത്തില്‍ വച്ച് താലികെട്ടി വിവാഹം റജിസ്റ്റര്‍ ചെയ്യാനായിരുന്നു തീരുമാനം. ഇതിനിടെ, ഇന്നലെ രാത്രി ബന്ധുവീട്ടില്‍ പോയി മടങ്ങവേ രാഗേഷ് സഞ്ചരിച്ച ബൈക്ക് ബസിൽ ഇടിക്കുകയായിരുന്നു. ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചാർജ് ചെയ്ത് മടങ്ങുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഇലക്ട്രിക് ബസിലാണ് ബൈക്ക് ഇടിച്ചത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

