കാഞ്ഞിരപ്പള്ളി (കോട്ടയം):ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോരുത്തോട് കുഴിമാവ് പടിഞ്ഞാറെ മുറി പ്രകാശ് - സീന ദമ്പതികളുടെ മകൻ അഭിജിത്ത് (27) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 8 മണിയോടെ പൊടിമറ്റത്താണ് അപകടം. അപകടത്തിൽ അഭിജിത്ത് അടക്കം 3 പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.