Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമ്മയോടൊപ്പം പോകവേ ബൈക്കപകടത്തിൽ മകൻ മരിച്ചു
text_fieldsbookmark_border
തിരുവല്ല: അമ്മയോടൊപ്പം പോകവേ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. കുറ്റൂർ വാഴയിൽ വീട്ടിൽ പരേതനായ രാജശേഖരന്റെ മകൻ വി.ആർ. ശ്യാംകുമാർ (ഉണ്ണി-34) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് കുറ്റൂർ അമ്മായിമുക്കിന് സമീപമായിരുന്നു അപകടം.
അമ്മ ശാന്തകുമാരിയുമായി ബൈക്കിൽ റേഷൻ കടയിലേക്ക് പോകവേ എതിർദിശയിൽനിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ നിലയിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്യാംകുമാർ ഞായറാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്.
വി.ആർ രാജലക്ഷ്മിയാണ് സഹോദരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
Next Story

