Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടൻ മണിയൻപിള്ള രാജു...

നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് പരിക്ക്; വാഹനം നിർത്താതെ പോയി

text_fields
bookmark_border
നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് പരിക്ക്; വാഹനം നിർത്താതെ പോയി
cancel
Listen to this Article

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടശേഷം കാർ നിർത്താതെ പോവുകയായിരുന്നു. ട്രിവാൻഡ്രം ക്ലബിന് മുന്നിൽവെച്ച് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. കെ.എൽ 01 സി.ജെ 04 എന്ന നമ്പറിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.

സുധീർകുമാർ രാജു എന്നാണ് കാറിന്റെ ആർ.സി ഉടമസ്ഥന്റെ പേരെന്നാണ് ഇന്നലെ രാത്രി പൊലീസ് നൽകിയ വിവരം. നടന്റെ വാഹനമാണെന്നും ഡ്രൈവറായിരിക്കും വാഹനം ഓടിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ടായിരുന്നു. എന്നാൽ, താൻ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മണിയൻപിള്ള രാജു ഇന്ന് രാവിലെ സ്ഥിരീകരിച്ചു. സുബ്രമണ്യം ഹാളിലെ ചടങ്ങിൽ പ​ങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നും മണിയൻപിള്ള രാജു പറഞ്ഞു.

അപകടത്തിനു പിന്നാലെ മണിയൻപിള്ള രാജുവി​ന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പൊലീസ് കഴിഞ്ഞ ദിവസം ​രാത്രി തന്നെ മണിയൻപിള്ള രാജുവിനെ അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. താൻ ഇന്ന് പൊലീസിന് മുമ്പാകെ ഹാജരാകുമെന്നും വാഹനമോടിക്കുമ്പോൾ മദ്യപിച്ചിരുന്നില്ലെന്നും ബൈക്ക് തന്റെ കാറിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്നും മണിയൻപിള്ള രാജു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car AccidentManiyanpilla RajuKerala News
News Summary - Youth injured after car driven by actor Maniyanpilla Raju hits them
Next Story