Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുഹൃത്തിനെ...

സുഹൃത്തിനെ തലയ്ക്കടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു

text_fields
bookmark_border
സുഹൃത്തിനെ തലയ്ക്കടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു
cancel

കണ്ണൂർ: സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചയാൾ ട്രെയിനിടിച്ച് മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി പി.കെ.പി ഷെഫീഖ് (44) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് പ്രശാന്ത് ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെ പത്തു മണിയോടെ പ്രശാന്തിന്റെ വീട്ടിലെത്തിയ ഷെഫീഖ് കുടിക്കാൻ വെള്ളം ചോദിക്കുകയും, വെള്ളമെടുക്കാൻ തിരിഞ്ഞ പ്രശാന്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. തുടർന്ന് അവിടെനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് ഷെഫീഖ് ട്രെയിനിടിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accidentDeath NewsKannur Newsattack.
News Summary - Youth Hits Friend with Hammer, Dies After Being Struck by Train While Fleeing.
Next Story