ബംഗളൂരുവിൽ മലപ്പുറം സ്വദേശിയായ യുവാവിനെ കാണാതായി
text_fieldsഇംതിയാസ്
മലപ്പുറം: മലപ്പുറത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. താനൂർ സ്വദേശി ഇംതിയാസിനെയാണ്(24) വ്യാഴാഴ്ച മുതൽ കാണാതായത്. നഴ്സിങ് പഠനം പൂർത്തിയാക്കിയ ഇംതിയാസ് സർട്ടിഫിക്കറ്റ് വാങ്ങിക്കാന്‍ ബംഗളൂരുവിലെ കോളജിലേക്ക് പോകുകയായിരുന്നെന്നാണ് വിവരം.
ആറാം തിയതി വൈകീട്ടോടെ കോട്ടക്കലിൽ നിന്നും കെ.എസ്.ആർ.ടി.സി ബസിലാണ് യാത്ര തിരിച്ചത്. ബംഗളൂരുവിലെത്തിയ ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. ഫോണിൽ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു.
നിലവിൽ കുടുംബത്തിന്‍റെ പരാതിയിൽ താനൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവസാനമായി ഇംതിയാസിന്‍റെ ഫോൺ ഓണായത് ദേഹരഹള്ളി ഭാഗത്താണെന്ന് ലൊക്കേഷന്‍ വിവരങ്ങൾ പ്രകാരം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിനായി പൊലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. യുവാവിന്‍റെ സുഹൃത്തക്കളും മേഖലയിൽ തിരച്ചിൽ തുടരുകയാണ്.
ഇംതിയാസിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ +919447801320, +9199610033488 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് താനൂർ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

