പൊലീസ് വിരട്ടിേയാടിച്ച യുവാവ് കിണറ്റിൽ മരിച്ചനിലയിൽ
text_fieldsചേലക്കര (തൃശ്ശൂർ): ബാറിലെ അടിപിടിക്കിടെ പൊലീസ് വിരട്ടിേയാടിച്ച യുവാവിനെ അടുത്ത പറമ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. നാട്യൻചിറ കൂർക്കപറമ്പിൽ ദേവദാസിെൻറ മകൻ പ്രജീഷിനെയാണ് (31) തിങ്കളാഴ്ച വൈകീട്ട് മേപ്പാടത്തെ ബാറിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകീട്ട് ബാറിൽ മദ്യപിച്ചവർ തമ്മിൽ അടിപിടി ഉണ്ടായതിനെ തുടർന്ന് പൊലീസെത്തി ലാത്തിവീശി പ്രശ്നക്കാരെ ഒാടിച്ചിരുന്നു. ഇതിനിടെ ഇറങ്ങിയോടിയ പ്രജീഷ് അബദ്ധത്തിൽ തൊട്ടടുത്തെ കിണറ്റിൽ വീണിരിക്കാമെന്നാണ് പൊലീസ് നിഗമനം.
പ്രജീഷിനെ കാണാതെ വീട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച രാത്രി മൃതദേഹം കിണറ്റിൽ പൊങ്ങിയത്. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരും പൊലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: പുഷ്പ. ഭാര്യ: സൗമ്യ. മക്കൾ: അമൃത, അമൽനാഥ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
