Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലോത്സവം മൂന്ന് ദിവസം...

കലോത്സവം മൂന്ന് ദിവസം മാത്രം

text_fields
bookmark_border
കലോത്സവം മൂന്ന് ദിവസം മാത്രം
cancel

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം മൂന്ന് ദിവസം മാത്രമാക്കി ചുരുക്കി. ഡിസംബർ 7,8,9 തിയതികളിലായാണ് കലോത്സവം നടക്കുക. രചനാ മത്സരങ്ങൾ ജില്ലാതലത്തിൽ മാത്രമാക്കുകയും ചെയ്തു. പകരം ജില്ലാതലങ്ങളിൽ ഒരേ വിഷയത്തിൽ ഒരേ ദിവസം രചനാ മത്സരങ്ങൾ നടത്തും. 14 ജില്ലകളിലെയും എ ഗ്രേഡിൽ ഒന്നാം സ്​ഥാനം നേടുന്നവരുടെ സൃഷ്​ടികൾ സംസ്​ഥാനതലത്തിൽ കൂടി പരിഗണിച്ച്​ മൂല്യനിർണയം നടത്തി വിജയികളെ നിശ്​ചയിക്കും. ഇതോടെ സംസ്​ഥാനതലത്തിൽ ജില്ലാ കലോത്സവങ്ങൾ നാലിൽ നിന്ന്​ രണ്ട്​ ദിവസമാക്കി ചുരുക്കാനും തീരുമാനിച്ചു. നവംബർ 12നും 24നും ഇടയിലായി ജില്ലാ കലോത്സവം പൂർത്തിയാക്കണം. കലോത്സവ വിജയികൾക്ക്​ ​വ്യക്​തിഗത ട്രോഫി, കാഷ്​ പ്രൈസ്​ എന്നിവ ഉണ്ടാകില്ല.

ഈ വർഷം ആ​ല​പ്പു​ഴ​ ജില്ല‍യാണ് കലോത്സവത്തിന് വേദിയാകുക. ചെ​ല​വ്​ ചു​രു​ക്കി​യും ആ​ർ​ഭാ​ടം ഒ​ഴി​വാ​ക്കി​യു​മു​ള്ള ക​ലോ​ത്സ​വ​ത്തി​നും ശാ​സ്​​ത്രോ​ത്സ​വ​ത്തി​നും​ ഉ​ദ്​​ഘാ​ട​ന, സ​മാ​പ​ന​സ​മ്മേ​ള​ന​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല. ക​ലോ​ത്സ​വ​ത്തി​ന്​ പ​തി​വ്​ സ​ദ്യ​വ​ട്ടം ഒ​ഴി​വാ​ക്കി ഭ​ക്ഷ​ണം കു​ടും​ബ​ശ്രീയാണ് വി​ള​മ്പുക. സർട്ടിഫിക്കറ്റും ഗ്രേസ്​ മാർക്ക​ും നൽകും. സബ്​ജില്ലാതല മത്സരങ്ങൾ ഒക്​ടോബർ 20നും നവംബർ മൂന്നിനും ഇടയിലായി നടത്തും. ഒരു ദിവസം കൊണ്ട്​ പൂർത്തിയാക്കണം. പരമാവധി രണ്ട്​ ദിവസം എടുക്കാം. സ്​കൂൾതല മേളകൾ ഒക്​ടോബർ ഒന്നിനും 13നും ഇടയിൽ നടത്തും. എൽ.പി, യു.പിതല മത്സരങ്ങൾ ഇത്തവണ സ്​കൂൾതലത്തിൽ മാത്രമായിരിക്കും.

സംസ്​ഥാന ശാസ്​​​ത്രോത്സവം നവംബർ 24, 25 തിയതികളിൽ കണ്ണൂരിൽ നടത്തും. നേരത്തെ മൂന്ന്​ ദിവസമായിരുന്നത്​ രണ്ട്​ ദിവസമാക്കി ചുരുക്കി. എട്ട്​ മുതൽ പ്ലസ്​ടു തലം വരെയുള്ളവർക്ക്​ മാത്രമായിരിക്കും ശാസ്​ത്രോത്സവം. ജില്ലാതല മത്സരങ്ങൾ നവംബർ ആദ്യവാരത്തിൽ നടത്തും. സബ്​ജില്ല മത്സരങ്ങൾ ഒക്​ടോബറിൽ നടത്തും. എൽ.പി, യു.പി വിദ്യാർഥികളെ കലോത്സവത്തിൽ നിന്നും ശാസ്​​ത്രോത്സവത്തിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിപക്ഷ അധ്യാപക സംഘടനകളായ കെ.പി.എസ്​.ടി.എ, കെ.എസ്​.ടി.യു ഭാരവാഹികളായ പി. ഹരിഗോവിന്ദൻ, എ.കെ. സൈനുദ്ധീൻ എന്നിവർ യോഗത്തിൽ പ്രതിഷേധിച്ചു. ഭൂരിപക്ഷം കുട്ടികളെ ഒഴിവാക്കി ഗ്രേസ്​മാർക്കിന്​ മാത്രമായി ​മേളകൾ നടത്തരുതെന്നും ഇരുവരും ആവശ്യപ്പെട്ടു.

സ്​കൂൾ കായിക മേള ഒക്​ടോബറിൽ

സ്​കൂൾ കായിക മേള ഒക്​ടോബർ 26 മുതൽ 28 വരെ തിരുവനന്തപുരത്ത്​ നടത്തും. ഒരു ജില്ലയിൽ നിന്ന്​ ഒരു ഇനത്തിൽ രണ്ടിൽ അധികം പേരെ പ​െങ്കടുപ്പിക്കില്ല. കഴിഞ്ഞവർഷം വരെ ജില്ലയിൽ നിന്ന്​ മൂന്ന്​ വീതം കുട്ടികൾ പ​െങ്കടുത്തിരുന്നു. ഇതുവഴി ആയിരം കുട്ടികളെ സംസ്​ഥാന മത്സരത്തിൽ കുറക്കാൻ കഴിയും. കായിക മേളയിൽ കിഡീസ്​ വിഭാഗം മത്സരം ഒഴിവാക്കി. ഗെയിംസ്​ മത്സരങ്ങളിൽ ഇത്തവണ സംസ്​ഥാന മത്സരങ്ങൾ ഉണ്ടാകില്ല. ഇവ സോണൽ മത്സരങ്ങളിൽ അവസാനിക്കും. കായിക മേള വിജയികൾക്കും ട്രോഫി, മെഡൽ, കാഷ്​ പ്രൈസ്​ എന്നിവ ഉണ്ടാകില്ല. സർട്ടിഫിക്കറ്റും ഗ്രേസ്​ മാർക്കും ലഭിക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskalolsavammalayalam newskalolsavam 2018School Youth festival
News Summary - Youth Festival Three Days-Kerala News
Next Story