Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലവിളി ആരും​...

നിലവിളി ആരും​ കേട്ടില്ല, യുവാവ്​ മണിക്കൂറുകളോളം ദേശീയപാതയിലെ വെള്ളക്കെട്ടിൽ

text_fields
bookmark_border
help-190919.jpg
cancel

മ​ണ്ണു​ത്തി: ദേ​ശീ​യ​പാ​ത മ​ണ്ണു​ത്തി​യി​ൽ 15 അ​ടി താ​ഴ്ച​യു​ള്ള വെ​ള്ള​ച്ചാ​ലി​ൽ വീ​ണ യു​വാ​വ്​ ര​ക്ഷ​പ്പെ ​ട്ട​ത്​ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം. വെ​ള്ള​ക്കെ​ട്ടി​ൽ കി​ട​ന്ന്​ നി​ല​വി​ളി​ച്ചി​ട്ടും വാ​ഹ​ന​ങ്ങ​ളു​ ടെ തി​ര​ക്കി​ലും ബ​ഹ​ള​ത്തി​ലും ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. ആ​റാം​ക​ല്ല് കൊ​ല്ലി​വീ​ട്ടി​ൽ അ​മൃ​ത​ര ാ​ജാ​ണ്​ (38) മ​ണ്ണു​ത്തി ഡി.​ഡി പ​ടി ജ​ങ്​​ഷ​നി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ ഡി​വൈ​ഡ​റി​നോ​ട് ചേ​ർ​ന്ന വെ​ള്ള​ച്ചാ​ലി​ൽ കാ​ൽ വ​ഴു​തി വീ​ണ​ത്.

മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​രും എ​ത്താ​താ​യ​തോ​ടെ അ​വ​സാ​ന​ശ്ര​മ​മെ​ന്ന നി​ല​ക്ക്, വീ​ഴ്​​ച​യി​ൽ​ കേ​ടാ​യ മൊ​ബൈ​ൽ ഫോ​ൺ അ​മൃ​ത​രാ​ജ്​ ഓ​ൺ ചെ​യ്തു നോ​ക്കി. അ​ൽ​പ​നേ​ര​ത്തേ​ക്ക്​ ഓ​ണാ​യ ഫോ​ണി​ൽ സു​ഹൃ​ത്തി​നെ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു. സു​ഹൃ​ത്തും മ​റ്റു​ള്ള​വ​രും എ​ത്തി പൊ​ലീ​സി​​െൻറ​യും അ​ഗ്നി​ര​ക്ഷ സേ​ന​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.

ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ വെ​ള്ള​ച്ചാ​ലി​ൽ വീ​ഴു​ന്ന ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ് അ​മൃ​ത​രാ​ജ്. വെ​ള്ള​ച്ചാ​ൽ സ്ലാ​ബി​ട്ട് മൂ​ട​ണ​മെ​ന്ന്​ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണെ​ങ്കി​ലും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ചെ​വി​ക്കൊ​ണ്ടി​ല്ല. പൊ​ലീ​സ്​ ഇ​വി​ടെ റി​ബ​ൺ കെ​ട്ടി​യി​രു​ന്നു​വെ​ങ്കി​ലും ഇ​ത് പൊ​ട്ടി പോ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് ശേ​ഷം വീ​ണ്ടും പൊ​ലീ​സ്​ റി​ബ​ൺ കെ​ട്ടി​യി​ട്ടു​ണ്ട്.

അ​മൃ​ത​രാ​ജി​​െൻറ പാ​ൻ കാ​ർ​ഡ്, എ.​ടി.​എം അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ന​ഷ്​​ട​പ്പെ​ട്ടു. അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നേ​ർ​ക്കാ​ഴ്ച സ​മി​തി ജി​ല്ല റോ​ഡ് സു​ര​ക്ഷ അ​തോ​റി​റ്റി​ക്ക് പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshelpdrownmalayalam news
News Summary - youth falls in watershed -kerala news
Next Story