Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹോം സ്റ്റേയിൽ മുറിയെടുത്ത യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു
text_fieldsbookmark_border
ഈരാറ്റുപേട്ട: തീക്കോയി മാവടിയില്‍ ഹോം സ്റ്റേയിൽ യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. കടുത്തുരുത്തി കെ.എസ് പുരം കുന്നേല്‍ ജോബി ജോണാണ് (41) മരിച്ചത്.
രാവിലെ പത്തരയോടെയാണ് വനിത സുഹൃത്തിനൊപ്പം ഇയാള്‍ മാവടിയിലെ സൂര്യ ഹോം സ്റ്റേയിൽ മുറിയെടുത്തത്. നെഞ്ചുവേദനയെ തുടര്‍ന്ന് ജോബിയെ ഉടന്‍ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം.
അമ്മ: മേരിക്കുട്ടി. സഹോദരൻ: ജോമോൻ.
Next Story

