പിതാവ് വിദേശത്ത് പോകാനിരിക്കെ ഏകമകൻ സ്കൂട്ടർ അപകടത്തിൽ മരിച്ചു
text_fieldsനന്മണ്ട: സ്കൂട്ടർ മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. നന്മണ്ട പൊയിൽതാഴം വയലിൽ കിച്ചു എന്ന വിഷ്ണു(26)വാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടം. കുവൈത്തിലേക്ക് പോകുന്ന പിതാവ് സുരേന്ദ്രനെ വെള്ളിയാഴ്ച പുലർച്ചെ കരിപ്പൂർ എയർപോർട്ടിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് വിഷ്ണു അപകടത്തിൽപ്പെട്ടത്.
ഫോൺ വന്നയുടനെ വീട്ടുകാരോട് ഒന്നും പറയാതെ ഇറങ്ങി നന്മണ്ട 13ലേക്കുള്ള യാത്രാമധ്യേ കരുണാറാം എ.യു.പി സ്കൂളിന്റെയും പൊയിൽ താഴത്തിന്റെയും ഇടയിൽവെച്ചായിരുന്നു അപകടം. കൾവർട്ടിൽ ഇടിച്ചതിനു ശേഷം തൊട്ടടുത്ത മതിലിലിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ അതുവഴി വന്നവർ ഉടനെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡ്രൈവിങ് ഹോബിയാക്കിയ വിഷ്ണു കൊളത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ഡ്രൈവറായി സേവനമനുഷ്ഠിക്കുന്നതിനു പുറമെ ഡ്രൈവറായും ജോലിചെയ്യുന്നു. എലത്തൂർ കൊടമന സുരേന്ദ്രന്റെയും വയലിൽ ജ്യോതി ലക്ഷ്മിയുടെയും (ഐ.എച്ച്.ആർ.ഡി, കോഴിക്കോട്) ഏക മകനാണ്. സഞ്ചയനം ഞായറാഴ്ച.

