Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
cancel

ചെങ്ങന്നൂർ: ബൈക്കും കാറ​ും കൂട്ടിയിടിച്ച് തലയ്ക്ക് ആഴത്തിൽ മുറിവേറ്റ യുവാവ് മരിച്ചു. ബുധനൂർ കടമ്പൂർ ഒന്നാം വാർഡിൽ തയ്യിൽ വീട്ടിൽ രമണൻ -സുമ ദമ്പതികളുടെ മകൻ രാഹുൽ (രഞ്ജിത്ത് -29) ആണ് മരിച്ചത്. ബുധൻ രാവിലെ 9.30ന് ചങ്ങനാശേരിയിലാണ് അപകടം നടന്നത്. എ.വി.ജി മോട്ടോഴ്സ് ജീവനക്കാരനായ രാഹുൽ ചങ്ങനാശേരിയിൽ നിന്ന് കോട്ടയത്തേക്ക് ട്രെയിനിങ്ങിനായ് ബൈക്കിൽ പോകവേയാണ് അപകടം സംഭവിച്ചത്. എതിരെ വന്ന കാറിലിടിച്ച് ബൈക്ക് മറിയുകയായിരുന്നു. രാഹുൽ അപകട സ്ഥലത്തു വച്ചുതന്നെ മരിച്ചു.

കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുത്ത മൃതദേഹം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രാജശ്രീ. മകൻ: ഋതു (മൂന്നു വയസ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth dies in bike accident
Next Story