പിന്നോട്ടെടുത്ത ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
text_fieldsനേമം: പിന്നോട്ടെടുത്ത സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നേമം സ്റ്റുഡിയോ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് പളനി സ്വദേശി കതിര്‍വേല്‍ (38) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് രണ്ടരമണിയോടെയാണ് അപകടം. ചൂഴാറ്റുകോട്ട ഭാഗത്തു നിന്നും പാമാംകോട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു കതിര്‍വേല്‍. ഇതിനിടെ പാമാംകോട്ടെ വര്‍ക്ക്ഷോപ്പിലേക്ക് കയറ്റുന്ന ബസ് പിന്നിലേക്കെടുക്കുകയായിരുന്നു. ടയറിനടിയിൽപെട്ട കതിര്‍വേലിന് തലയ്ക്കു ഗുരുതര പരിക്കേറ്റു. ഉടന്‍ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിച്ചു.
കുറേനാളായി പാമാംകോട്, പാപ്പനംകോട് എസ്റ്റേറ്റ് ഭാഗത്ത് ലോട്ടറി വില്‍പ്പന നടത്തിവരികയായിരുന്നു കതിര്‍വേല്‍. കോയമ്പത്തൂര്‍ സ്വദേശി സുനിതയാണ് ഭാര്യ. മക്കള്‍: ധനുജ, ആകര്‍ഷണ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.