Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്ക് മരത്തിലിടിച്ച് വീണ യുവാവ് ടാങ്കർ ലോറി കയറി മരിച്ചു
text_fieldsbookmark_border
കണ്ണൂർ: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് റോഡിലേക്ക് തെറിച്ചു വീണ യുവാവ് ടാങ്കർ ലോറികയറി മരിച്ചു. നടാൽ ഒ.കെ യു.പി സ്കൂളിന് സമീപം നടുക്കണ്ടി വീട്ടിൽ ഉത്തമന്‍റെ മകൻ അമൽ (26) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11നാണ് അപകടം. പരിക്കേറ്റ സുഹൃത്ത് വൈഷ്ണവി(19)നെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽനിന്നും വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ബൈക്കിൽനിന്നും തെറിച്ചുവീണ അമലിന്‍റെ ശരീരത്തിൽ ലോറി കയറുകയും അമൽ കുടുങ്ങിക്കിടക്കുകയുമായിരുന്നു. ലോറി ഏറെ ദൂരം മുന്നോട്ട് പോയാണ് നിന്നത്. അമൽ തൽക്ഷണം മരണപ്പെട്ടു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജെ.സി.ബി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു അമൽ. മാതാവ്: അജിത. സാഹോദരങ്ങൾ: അതുൽ (ഗൾഫ്), രജിന.
Next Story

