Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദേശത്ത് പോകാനിരുന്ന യുവാവ് ലോറി ഇടിച്ചു മരിച്ചു
text_fieldsbookmark_border
കരുനാഗപള്ളി: വിദേശത്ത് ജോലിക്ക് പോകാനിരുന്ന യുവാവ് ട്രെയിനിങ്ങിനു പോകവേ ബൈക്കിൽ ലോറി ഇടിച്ച് മരിച്ചു. ചവറ തെക്കുംഭാഗം പള്ളിക്കോടി കിഴക്കനഴികത്ത് ഇറക്കത്ത് കെ.എസ്.ഇ.ബി ജീവനക്കാരന്‍ ആന്‍ഡ്രൂസ്- നിര്‍മല (മിനി) ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ ആന്‍ഡ്രൂസ് (23) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ച 1.30 ഓടെ ദളവാപുരം-പടപ്പനാല്‍ റോഡില്‍ ദളവാപുരം ക്ഷേത്രത്തിന് സമീപം ആല്‍ബിന്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ആല്‍ബിന്‍ തൽക്ഷണം മരണപ്പെട്ടു. ചവറ തെക്കുംഭാഗം പൊലീസ് കേസ് എടുത്തു.
സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് തെക്കുംഭാഗം സെന്റ് ജോസഫ് ഫെറോന ദേവലായ സെമിത്തേരിയില്‍ നടക്കും. ആൻ മേരി ഏക സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

