Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിറന്നാളിന് ബൈക്ക് വാങ്ങാൻ ടെസ്റ്റ് ഡ്രൈവിനിടെ യുവാവ് മരിച്ചു

text_fields
bookmark_border
അമ്മ ബൈക്ക് ഷോറൂമിൽ നിൽക്കവെയാണ് അപകടം
പിറന്നാളിന് ബൈക്ക് വാങ്ങാൻ ടെസ്റ്റ് ഡ്രൈവിനിടെ യുവാവ് മരിച്ചു
cancel

വരാപ്പുഴ: പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാൻ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ യുവാവ് അപകടത്തിൽ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) ആണ് കടവന്ത്ര എളംകുളത്തുണ്ടായ അപകടത്തിൽ മരിച്ചത്. അമ്മയെ ബൈക്ക് ഷോറൂമിൽ നിർത്തിയാണ് നിധിൻ ടെസ്റ്റ് ഡ്രൈവിനു പോയത്.

മാർച്ച് 15ന്‌ നിധിന്റെ 24ാം പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ പുതിയ ബൈക്ക് കിട്ടടുന്നതിനാണ് അമ്മ ഷൈനിയെയും കൂട്ടി കടവന്ത്രയിലുള്ള ബൈക്ക് ഷോറൂമിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എത്തിയത്. തുടർന്ന് ടെസ്റ്റ് ഡ്രൈവിനായി പോകുകയായിരുന്നു. എളംകുളം ഭാഗത്തെത്തി യു ടേൺ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അഞ്ചുമിനിറ്റിലേറെ നേരം റോഡിൽ കിടന്ന നിധിൻ നാഥിനെ അതുവഴി വന്ന എക്സൈസ് വാഹനത്തിലാണ് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നിധിൻ സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.

കളമശ്ശേരി സ്കോഡ ഷോറൂമിൽ മെക്കാനിക്കാണ് നിധിൻ. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ: കാശിനാഥ് ദുരൈ. അമ്മ: ഷൈനി. സഹോദരി: നിഖിന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - youth dies during duke test drive to buy for his birthday
Next Story