കാർ തട്ടി യുവാവ് സ്കൂട്ടറിൽനിന്ന് വീണു, ദേഹത്ത് ലോറി കയറിയിറങ്ങി ദാരുണാന്ത്യം
text_fieldsവെഞ്ഞാറമൂട്: ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. ചെങ്കിക്കുന്ന് പ്ലാവിള വീട്ടില്‍ നിന്നും നഗരൂര്‍ നെയ്ത്തുശാല നെല്ലിക്കുന്ന് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്രീധരന്‍ നായരുടെയും വസന്തകുമാരിയുടെയും മകന്‍ ശ്രീജുവാണ് (27) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30ന് പുതിയകാവ് ചന്തക്ക് സമീപheയിരുന്നു അപകടം.
അലക്ഷ്യമായി പിറകോട്ടെടുത്ത കാര്‍ തട്ടി ശ്രീജു സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ശ്രീജുവിന്റെ ദേഹത്തുകൂടി എതിര്‍ ദിശയില്‍ നിന്നും വന്ന ടോറസ് ലോറി കയറിയിറങ്ങി സംഭവ സ്ഥലത്ത തന്നെ മരിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
കിളിമാനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്കി. ഇലക്ട്രീഷ്യനാണ് ശ്രീജു. സഹോദരി സീന.
ലോറിക്കടിയില്‍ പെട്ട് മരിച്ച ശ്രീജു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

