Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറും ബൈക്കുകളും കൂട്ടിയിടിച്ച് പാലത്തില്‍ നിന്ന് താഴേക്ക് തെറിച്ച് വീണ യുവാവ് മരിച്ചു

text_fields
bookmark_border
കോഴിക്കോട് അരയെടുത്തുപാലം ​ൈഫ്ലഓവറിലാണ് അപകടം
കാറും ബൈക്കുകളും കൂട്ടിയിടിച്ച് പാലത്തില്‍ നിന്ന് താഴേക്ക് തെറിച്ച് വീണ യുവാവ് മരിച്ചു
cancel

കോഴിക്കോട്: അരയെടുത്തുപാലം ​ൈഫ്ലഓവറിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച് താഴേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ബൈക്കിനു പിന്നില്‍ സഞ്ചരിച്ച തിരുവമ്പാടി സ്വദേശി അന്‍സാബിത്താണ്(19) മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ അൽസാബിത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൂട്ടുകാരനോടൊപ്പം ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്ത അൽസാബിത്ത് തിരുവമ്പാടിയിലെ വീട്ടിലേക്ക് വരികയായിരുന്നു. ബൈക്ക് ഓടിച്ച മൊറയൂർ സ്വദേശി റബിനും പരിക്കുണ്ട്. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കാറിടിച്ച രണ്ടാമത്തെ ബൈക്കിൽ സഞ്ചരിച്ച യുവാവിനും സാരമായ പരിക്കേറ്റു. കാർ ഓടിച്ച കോഴിക്കോട് സ്വദേശിയായ ജിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇടിയുടെ ആഘാതത്തിൽ ​ൈഫ്ലഓവറിലെ കൈവരിയും കടന്നാണ് അൽസാബിത്ത് താഴേക്ക് പതിച്ചത്. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല. താഴേക്കു വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ഫെബ്രുവരിയിൽ ഈ ഫ്ലൈഓവറിലുണ്ടായ വാഹനാപകടത്തില്‍ ഒരു വയസ്സുകാരി മരണപ്പെട്ടിരുന്നു. മലപ്പുറം വേങ്ങര സ്വദേശിയാണ് മരിച്ചത്. ജിംനി ജീപ്പും സ്വിഫ്റ്റ് കാറും ഇടിച്ചാണ് അപകടമുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth Dies After Bike Collides with Car and Plummets from Flyover
Next Story