മൂന്നാർ: കോതമംഗലം കുത്തുകുഴി സ്വദേശി വി.ജി. ബിജുകുമാറിനെ (45) റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ദേവികുളത്ത് പ്രവർത്തിക്കുന്ന സംസ്ഥാന സാഹസിക അക്കാദമിയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നയാളാണ്. വ്യാഴാഴ്ച വൈകീട്ടാണ് ഇയാൾ സ്ത്രീസുഹൃത്തിനൊപ്പം പഴയ മൂന്നാറിലെ റിസോർട്ടിൽ മുറിയെടുത്തത്.
വെള്ളിയാഴ്ച ഉച്ചയോടെ കൂടെയുണ്ടായിരുന്ന യുവതിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് നടപടികൾക്കുശേഷം മൃതദേഹം പരിശോധനകൾക്ക് അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.