സഹോദരിയുടെ വീടിെൻറ പാലുകാച്ചൽ ഒരുക്കങ്ങൾക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
text_fieldsബാബുമോൻ
കട്ടപ്പന: സഹോദരിയുടെ വീടിെൻറ പാലുകാച്ചൽ ഒരുക്കങ്ങൾക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഉപ്പുതറ ലോൺട്രി മരോട്ടിക്കൽ (കൃപ കൺസ്ട്രക്ഷൻസ് ഉടമ) പി. ബാബുമോനാണ് (39) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴോടെ ലോൺട്രി പത്തേക്കറിലായിരുന്നു അപകടം. ഒരുക്കങ്ങൾ നടത്തുന്നതിനായി കൈവയർ വലിച്ചെറിഞ്ഞപ്പോൾ വൈദ്യുതി ലൈനിൽ പതിക്കുകയായിരുന്നു.
ഇതേ തുടർന്ന് വയറിെൻറ മറുവശത്ത് പിടിച്ചിരുന്ന ബാബുമോൻ വൈദ്യുതാഘാതമേറ്റ് മറിഞ്ഞുവീണു. വീട്ടുകാരും അയൽവാസികളും ചേർന്ന് ബാബുമോനെ ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജിൻസി. മക്കൾ: ആൽബിൻ, അലീന, അൽഫിൻ.

