Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി​പ്പ​ർ ലോ​റി​യും...

ടി​പ്പ​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
youth died after colliding with a tipper truck and a bike
cancel
camera_alt

ഫ​സ​ൽ

കോ​ട്ട​ക്ക​ല്‍: സം​സ്ഥാ​ന​പാ​ത​യി​ൽ കോ​ട്ട​ക്ക​ലി​ന് സ​മീ​പം പു​ത്തൂ​ര്‍ പാ​റ​ക്കോ​രി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​ർ ടി​പ്പ​ർ ലോ​റി​യി​ടി​ച്ചു മ​രി​ച്ചു.പൊ​ന്മ​ള സ്വ​ദേ​ശി വേ​ല​മ്പു​ലാ​ക്ക​ല്‍ മൊ​യ്തീ‍െൻറ മ​ക​ന്‍ മു​ഹ​മ്മ​ദ് ഫ​സ​ലാ​ണ് (36) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ചെ ആ​റു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. തി​രൂ​ർ മ​ഞ്ചേ​രി റൂ​ട്ടി​ലോ​ടു​ന്ന എം.​സി. ബ്ര​ദേ​ഴ്സ് ബ​സി​ലെ ക​ണ്ട​ക്ട​റാ​ണ് മു​ഹ​മ്മ​ദ് ഫ​സ​ൽ.

പു​ല​ർ​ച്ചെ ആ​രം​ഭി​ക്കു​ന്ന ട്രി​പ്പി​നാ​യി തി​രൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. പാ​റ​ക്കോ​രി​യി​ലെ മു​ക​ളി​ലെ വ​ള​വി​ൽ വെ​ച്ച് ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്കും എ​തി​രെ വ​ന്ന ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫ​സ​ലി​നെ ച​ങ്കു​വെ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി.

തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​രി​ച്ചു. ഡി.​വൈ.​എ​ഫ്.​ഐ പ​ള്ളി​യാ​ലി​ൽ യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യും കേ​ര​ള സ്​​റ്റേ​റ്റ് ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് ഫെ​ഡ​റേ​ഷ​ൻ (സി.​ഐ.​ടി.​യു) ഏ​രി​യ പ്ര​സി​ഡ​ൻ​റു​മാ​ണ്. മാ​താ​വ്: ന​ഫീ​സ. ഭാ​ര്യ: ശ​ബ്ന. മ​ക​ൻ: ആ​ദി​ൽ മു​ഹ​മ്മ​ദ്. കോ​ട്ട​ക്ക​ല്‍ പൊ​ലീ​സ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biketruckaccidenttipper
News Summary - youth died after colliding with a tipper truck and a bike
Next Story