You are here

മുക്കത്തെ ദലിത് പെൺകുട്ടിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

10:02 AM
14/12/2019

കോഴിക്കോട്: മുക്കത്ത് ദലിത് പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. മുരിങ്ങംപുറായി റിനാസ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

ചൊവ്വാഴ്ചയാണ് പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയത്. സ്കൂൾ യൂനിഫോമിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് റിനാസിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ നേരത്തെ തന്നെ ആരോപിച്ചിരുന്നു.

Loading...
COMMENTS