സർക്കാർ വാർഷികം: യുവമോർച്ച, യൂത്ത് കോൺഗ്രസ് സെക്രേട്ടറിയറ്റ് ഉപരോധം തുടങ്ങി
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് സര്‍ക്കാറിെൻറ ഒന്നാംവാർഷിക ദിനത്തിൽ പ്രതിഷേധ സൂചകമായി യൂത്ത് കോൺഗ്രസും യുവമോർച്ചയും സെക്രേട്ടറിയറ്റ് ഉപരോധം തുടങ്ങി. സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് നയിച്ച കേരള ജാഥയുടെ സമാപനഭാഗമായാണ് യൂത്ത് കോൺഗ്രസ് ബുധനാഴ്ച രാത്രി ഉപേരാധം ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ ആറുമുതൽ വൈകുന്നേരം മൂന്നുവരെയാണ് ഉപരോധമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുെന്നങ്കിലും രാത്രി തന്നെ പ്രവർത്തകരെത്തി സെക്രേട്ടറിയറ്റിെൻറ ഗേറ്റുകൾ ഉപരോധിക്കുകയായിരുന്നു.
സി.പി.എമ്മിെൻറ കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ് യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ഉപരോധം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് ഉപരോധത്തിെൻറ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് ദേശീയ അധ്യക്ഷൻ അമരീന്ദര്‍ സിങ് രാജ ബ്രാർ നിർവഹിക്കും. യുവമോർച്ച ഉപരോധത്തിെൻറ ഭാഗമായി ഇന്ന് ബഹുജനമാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10ന് ദേശീയ പ്രസിഡൻറ് പൂനം മഹാജന് സെക്രേട്ടറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യും.
‘എല്‍.ഡി.എഫ് വന്നു, ഒന്നും ശരിയായില്ല’ എന്ന പ്രമേയമുയര്‍ത്തി എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ ഇന്ന് സെക്രേട്ടറിയറ്റിന് മുന്നിൽ പ്രതിഷേധ ധര്‍ണ നടത്തും.
