മുഖ്യമന്ത്രി പാലക്കാട്ടെത്തുന്നു; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി
text_fieldsസംസ്ഥാന ബജറ്റിലെ നികുതി വർധനക്കെതിരെ യൂത്ത് കോൺഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ കരിങ്കൊടി പ്രതിഷേധം
പാലക്കാട്: ജില്ലയിൽ ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. പാലക്കാട് സൗത്ത് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്താനിരിക്കെയാണിത്.
ജില്ലയിൽ മുഖ്യമന്ത്രി ഇന്ന് മൂന്ന് പരിപാടികളിലാണ് പങ്കെടുക്കുക. ഇതിൽ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് എത്തുന്ന മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമടക്കം അരങ്ങേറിയിരുന്നു. കളമശ്ശേരിയിൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ച കെ.എസ്.യു വനിതാ പ്രവർത്തകയെ പുരുഷ പൊലീസ് കൈയേറ്റം ചെയ്തത് വിവാദമായിട്ടുണ്ട്. വനിതാ പ്രവർത്തകയെ അപമാനിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

