Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
text_fieldsbookmark_border
ആലപ്പുഴ: ഭരണിക്കാവ് മങ്ങാരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. മണ്ഡലം സെക്രട്ടറി സുഹൈൽ ഹസനാ ണ് (24) വെട്ടേറ്റത്. സുഹൃത്ത് ഇഖ്ബാലിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് കഴുത്തിന് വെട്ടേറ്റത്. ഇഖ്ബാലി നെ ലക്ഷ്യമിട്ടാണ് അക്രമി സംഘമെത്തിയതെന്നാണ് വിവരം.
എന്നാൽ, ഇദ്ദേഹം ഒഴിഞ്ഞുമാറിയപ്പോൾ സുഹൈലിന് വെട്ടേൽക്കുകയായിരുന്നു. സുഹൈലിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, സംഭവത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.
Next Story
