മുണ്ടക്കൈ പുനരധിവാസ ഫണ്ട് പിരിവിൽ വീഴ്ചവരുത്തിയ 11 നിയോജകമണ്ഡലം പ്രസിഡന്‍റുമാരെ സസ്പെൻഡ് ചെയ്തു
text_fieldsവയനാട്: വയനാട് ഫണ്ട് പിരിവിൽ വീഴ്ച വീഴ്ചവരുത്തിയ നിയോജകമണ്ഡലം പ്രസിഡന്‍റുമാർക്കെതിരെ യൂത്ത് കോൺഗ്രസ് നടപടി. വീഴ്ച വരുത്തിയ 11 നിയോജകമണ്ഡലം പ്രസിഡന്‍റുമാരെയാണ് സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തത്.
50,000 രൂപ എങ്കിലും പിരിച്ചു നൽകാത്തവരെയാണ് സസ്പെൻഡ് ചെയ്തത്. പെരിന്തൽമണ്ണ, തിരൂരങ്ങാടി, തിരൂർ, താനൂർ, ചേലക്കര, ചെങ്ങന്നൂർ, കഴക്കൂട്ടം, കാട്ടക്കട, കോവളം വട്ടിയൂർക്കാവ് നിയോജകമണ്ഡലം പ്രസിഡൻ്റുമാർക്ക് എതിരെയാണ് നടപടി.
വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത മേഖലയിലെ ദുരിതബാധിതർക്ക് 30 വീടുകൾ വച്ചുനൽകുമെന്നാണ് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇതിനായി ഓരോ നിയോജക മണ്ഡലം കമ്മിറ്റിയും 2.5 ലക്ഷം രൂപ വീതം പിരിച്ചുനൽകണമെന്നാണ് പറഞ്ഞിരുന്നത്.
സംസ്ഥാനത്താകെ യൂത്ത് കോൺഗ്രസ് ഘടകങ്ങളിൽ നിന്ന് ഒരു കോടി രൂപ പോലും പിരിച്ചെടുക്കാൻ യൂത്ത് കോൺഗ്രസിനായില്ല. ഈ സാഹചര്യത്തിലാണ് നിശ്ചയിച്ച നൽകിയ പണം പിരിച്ചെടുക്കാത്ത മണ്ഡലം കമ്മിറ്റി പ്രസിഡൻ്റുമാരെ ചുമതലയിൽ നിന്ന് മാറ്റിനിർത്തിയത്. എന്നാൽ സംഘടനാപരമായി വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെന്നാണ് യൂത്ത് കോൺഗ്രസ് വിശദീകരണം.
എന്നാൽ സംസ്ഥാന നേതൃത്വത്തെ ചോദ്യം ചെയ്തതിനാണ് തങ്ങൾക്കെതിരെ നടപടിയെടുത്തത് എന്നാണ് ചിലർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

