യൂത്ത് കോൺഗ്രസ് സമരങ്ങൾ ജനങ്ങൾക്ക് വേണ്ടി -ഷാഫി പറമ്പിൽ എം.എൽ.എ
text_fieldsയൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണം ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ: നവകേരള സദസ്സിനെതിരായ പ്രതിഷേധങ്ങളും സമരങ്ങളും ജനങ്ങൾക്ക് വേണ്ടിയാണെന്നും അധികാര ദുർവിനിയോഗവും അഴിമതിയും നിറഞ്ഞ പിണറായി സർക്കാറിനെതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധങ്ങൾ തുടരുമെന്നും പൊതുസമൂഹം അതേറ്റെടുത്ത് കഴിഞ്ഞുവെന്നും ഷാഫി പറമ്പിൽ എം.എൽ.എ. യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റായി ഹക്കീം ഇക്ബാലും മറ്റു ഭാരവാഹികളും ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അഡ്വ. ഒ.ജെ. ജനീഷിന് സ്വീകരണവും നൽകി. മുൻ നിയോജക മണ്ഡലം പ്രസിഡന്റ് നിഷാഫ് കുര്യാപ്പിള്ളി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷണൻ അഡ്വ. ഒ.ജെ. ജനീഷ്, ടി.എം. നാസർ, വി.എ. അബ്ദുൽ കരീം, വി.എം. മൊഹിയുദ്ദീൻ, എ.എ. അഷറഫ്, ഇ.എസ്. സാബു, സുനിൽ പി. മേനോൻ, പി.ഡി. ജോസ്, പി.യു. സുരേഷ് കുമാർ, സി.ജി. ചെന്താമരാക്ഷൻ, ഷോൺ പെല്ലിശ്ശേരി, സലീം കൈപ്പമംഗലം, നിഖിൽ കൃഷ്ണ, ഹാഷിം, പി.എച്ച്. നൗഫൽ, ഡെയ്സി തോമസ്, ശോഭ ഗോകുൽ, ഔസേപ്പച്ചൻ ജോസ്, റസിയ അബു, സുനില മോഹനൻ, വി.എം. ജോണി, അയ്യൂബ് കരുപ്പടന്ന, തിലകൻ, എം.പി. സോണി, എ.എ. മുസ്മിൽ തുടങ്ങിയവർ സംസാരിച്ചു.

