യൂത്ത് കോൺഗ്രസ് യാചനാസമരം
text_fieldsകൊല്ലം: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സ്വർണക്കടകൾക്ക് മുന്നിൽ യാചനാസമരം സംഘടിപ്പിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് സൂരജ് രവി ഉദ്ഘാടനം ചെയ്തു. കൊല്ലം ബ്ലോക്ക് പ്രസിഡൻറ് ശരത് മോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണുസുനിൽ പന്തളം, കെ.എസ്.യു ജില്ല പ്രസിഡൻറ് വിഷ്ണു വിജയൻ തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റി യാചനാസമരം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബി.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. ജയ് ഹരി കയ്യാലത്തറ അധ്യക്ഷത വഹിച്ചു. കെ.വി. വിഷ്ണുദേവ്, പ്രശാന്ത് കണ്ണമ്പള്ളി, തേജസ് പ്രകാശ്, വിഷ്ണു കല്ലൂർ, അമീൻ, അഫ്സൽ, രതീഷ്, അഭിഷേക്, അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യാചന സമരം ഡി.സി.സി വൈസ് പ്രസിഡൻറ് വിപിനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിണയ്ക്കൽ ഫൈസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ആദിക്കാട് മധു മുഖ്യപ്രഭാഷണം നടത്തി. മാടൻനടയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു.
