50 രൂപക്ക് പെട്രോള്‍ വില്പനയുമായി യൂത്ത് കോണ്‍ഗ്രസ്
text_fieldsഒരു ലിറ്റര്‍ പെട്രോള്‍ 50 രൂപക്ക് ഇരുചക്രവാഹനങ്ങള്‍ക്ക് വില്പന നടത്തി പ്രതിഷേധിക്കുന്നു
വെള്ളറട: 50 രൂപക്ക് പെട്രോള്‍ വില്പനയുമായി യൂത്ത് കോണ്‍ഗ്രസ്.
പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില ക്രമാതീതമായി വർധിപ്പിച്ച കേന്ദ്ര സര്‍ക്കാറിെൻറ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പെട്രോള്‍ വില്പന നടത്തി.
പെട്രോള്‍ പമ്പിന് മുന്‍വശത്തായി ഒരു ലിറ്റര്‍ പെട്രോള്‍ 50 രൂപക്ക് ഇരുചക്രവാഹനങ്ങള്‍ക്ക് വില്പന നടത്തിയാണ് പ്രതിഷേധിച്ചത്.
നിയോജക മണ്ഡലം പ്രസിഡൻറ് ജെ.എസ്. ബ്രമിന് ചന്ദ്രെൻറ അധ്യക്ഷതയില്‍ ഡി.സി.സി അംഗം കള്ളിക്കാട് ഭുവനചന്ദ്രന് ഉദ്ഘാടനം ചെയ്തു.
പന്ത അലക്സ്, സാംകുമാര്‍ ചെമ്പൂര്, കള്ളിക്കാട് മാത്യു, വിജോയ് കള്ളിക്കാട്, കള്ളിക്കാട് സുബാഷ്, ഗോപു നെയ്യാര്‍, പ്രതീഷ് മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

