Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എഫ്.ഐ കീറിയ കോടിയേരിയുടെ ഫ്ലക്സ് ‘ലാല്‍ സലാം’ അഭിവാദ്യങ്ങളോടെ പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

text_fields
bookmark_border
എസ്.എഫ്.ഐ കീറിയ കോടിയേരിയുടെ ഫ്ലക്സ് ‘ലാല്‍ സലാം’ അഭിവാദ്യങ്ങളോടെ പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്
cancel

കൊല്ലം: കൊല്ലത്ത് എസ്.എഫ്.ഐക്കാർ കോടിയേരിയുടെ ഫ്ലക്സ് തകർത്തതിന് പിന്നാലെ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്. പിന്നാലെ കോടിയേരിക്ക് ലാൽ സലാമെന്ന് അഭിവാദ്യം വിളിക്കുകയും ചെയ്തു. കോടിയേരിയുടെ നാലാം ചരമ വാർഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ ഫ്ലക്സ് എസ്.എഫ്.ഐ പ്രവർത്തകൻ വലിച്ച് കീറിയത്. ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ നടത്തിയ പഠിപ്പുമുടക്ക് സമരത്തിന്‍റെ ഭാഗമായി കൊല്ലം ചിന്നക്കടയിലേക്ക് പ്രകടനത്തിനിടയിലാണ് എസ്.എഫ്.ഐ നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഓർമദിനത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഫ്ലക്സാണ് വലിച്ചുകീറി നശിപ്പിച്ചത്.

പ്രകടനമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകരിൽനിന്ന് ഒരാൾ ഓടിക്കയറി റോഡരികിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് വലിച്ചുകീറുകയായിരുന്നു. ഫ്ലക്സ് കീറുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ ‘കോടിയേരിയുടെ ഫ്ലക്സാണോ കീറിയത്, മാറിപ്പോയോ’ എന്നും ചോദിക്കുന്നത് വിഡിയോയിൽ കേള്‍ക്കാം. സ്വന്തം പാർട്ടിയുടെ സമുന്നത നേതാവിന്‍റെ ഫ്ലക്സ് തന്നെ പ്രവർത്തകൻ തകർത്തത് ശ്രദ്ധയിൽ പെട്ടയുടൻ കൂടെയുണ്ടായിരുന്ന മറ്റ് എസ്.എഫ്.ഐ നേതാക്കൾ ഇയാളെ പിടിച്ചുമാറ്റുകയും പിന്നീട് ആ ഫ്ലക്സ് അവിടെ നിന്നും എടുത്തുമാറ്റുകയും ചെയ്തു.

അതേസമയം, എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ ഫ്ലക്സ് ബോർഡ് വലിച്ച് കീറിയതിൽ വിശദീകരണവുമായി എസ്.എഫ്.ഐ ജില്ല കമ്മിറ്റി രംഗത്തെത്തി. ഫ്ലക്സ് കീറിയ വ്യക്തി എസ്.എഫ്.ഐയുടെ ഘടകത്തിലോ മെമ്പർഷിപ്പിലോ പ്രവർത്തിക്കുന്നയാളല്ലെന്ന് എസ്.എഫ്.ഐ കൊല്ലം ജില്ല സെക്രട്ടറി അറിയിച്ചു.

‘ഈ പറയപ്പെടുന്ന വ്യക്തി എസ്.എഫ്.ഐയുടെ യാതൊരു ഘടകത്തിലോ മെമ്പർഷിപ്പിലോ പ്രവർത്തിക്കുന്ന വ്യക്തിയല്ല. അതുകൊണ്ട് തന്നെ ഈ വ്യക്തി എങ്ങനെ പ്രകടനത്തിൽ എത്തിയെന്ന് പരിശോധിക്കേണ്ടതുണ്ട്. ആയതിനാൽ തുടർന്ന് നിയമപരമായി മുന്നോട്ട് പോകുമെന്നും ഈ നടന്ന സംഭവം ഒരു രീതിയിലും അംഗീകരിക്കാൻ സാധിക്കാത്തതുമാണെന്ന് എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു’ -പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth Congress Restores Kodiyeri Flex Torn Down by SFI with 'Lal Salaam' Greetings
Next Story