ഉടുപ്പിടാതെ അഞ്ചു വയസുകാരനെ നിലത്തു കിടത്തി; കൊച്ചിയിൽ അതിരുവിട്ട് യൂത്ത്കോൺഗ്രസ് പ്രതിഷേധം
text_fieldsകൊച്ചി: കാനയിൽ വീണ് മൂന്നുവയസുകാരന് പരിക്കേറ്റ സംഭവത്തിൽ കൊച്ചിയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം അതിരുവിട്ടു. അഞ്ചു വയസുകാരനെ ഉടുപ്പിടുവിക്കാതെ നിലത്ത് കിടത്തിയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
കൊച്ചി നഗരസഭയുടെ പരിധിയിലുള്ള ഓടയിൽ മൂന്നുവയസുകാരൻ വീണ സംഭവത്തിൽ കോർപറേഷൻ മാർച്ചിനു ശേഷമായിരുന്നു യൂത്ത്കോൺഗ്രസ് പ്രതിഷേധം. മേയർ സ്ഥലത്തുണ്ട് എന്ന ബാനറുമായായിരുന്നു അഞ്ചുവയസുകാരനായ കുട്ടിയെ ഉടുപ്പിടാതെ കിടത്തി പ്രതിഷേധം സംഘടിപ്പിച്ചത്.
കോർപറേഷന്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് ഇങ്ങനെയൊരു സമരമെന്നായിരുന്നു സമരത്തിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ന്യായീകരണം. മാത്രമല്ല, കുട്ടിയുടെ അമ്മ കോൺഗ്രസ് പ്രവർത്തകയാണെന്നും അവരുടെ മടിയിലാണ് കുട്ടിയെ കിടത്തിയിട്ടുള്ളതെന്നും സമരക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

