Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ റീത്ത് വെച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം; തടയാൻ സാധിക്കാതെ സുരക്ഷാ ജീവനക്കാർ

text_fields
bookmark_border
youth congress
cancel

തിരുവനന്തപുരം: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യാ​യ ഉ​ഷ ജോ​സ​ഫി​ന്‍റെ വ​യ​റ്റി​ൽ ഉ​പ​ക​ര​ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ ഔദ്യോഗിക വസതിയിൽ കടന്നുകയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ച് പ്രതിഷേധിച്ചു. ഗേറ്റ് തള്ളി തുറന്നെത്തിയ പ്രതിഷേധക്കാർ വീടിന്‍റെ മുൻവശത്തെ വാതിലിലാണ് റീത്ത് വെച്ചത്.

ഇന്ന് അതിരാവിലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് മന്ത്രിയുടെ വീടിന് മുമ്പിലെത്തിയത്. തുടർന്ന് ഇരുമ്പ് ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കടക്കാൻ ശ്രമിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർ തടയാൻ ശ്രമിച്ചെങ്കിലും അവരെ മറികടന്ന് പ്രവർത്തകർ ഉള്ളിൽ കയറുകയായിരുന്നു. ഈ സമയം മന്ത്രി പത്തനംതിട്ടയിലെ വസതിയിലായിരുന്നു ഉണ്ടായിരുന്നത്.

കേരളത്തിൽ തുടർച്ചയായുള്ള ചികിത്സാ പിഴവിൽ ആരോഗ്യ മന്ത്രി രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് കാലന്‍റെ ആരോഗ്യ വകുപ്പായി മാറി. സ്വന്തം ജീവനക്കാർ പോലും ഒരു പേപ്പർ വാങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് ആരോഗ്യ വകുപ്പെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

അതേസമയം, ശ​സ്​​ത്രി​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യ 59കാ​രി​ ഉ​ഷ ജോ​സ​ഫി​ന്റെ ശ​സ്ത്ര​ക്രി​യ ശ​നി​യാ​ഴ്‌​ച കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്നാ​ണ് ശ​സ്ത്ര​ക്രി​യ തീ​രു​മാ​നി​ച്ച​ത്.

പു​ന്ന​പ്ര സ്വ​ദേ​ശി​ക്കാ​ണ് ശ​സ്ത്ര​ക്രി​യ​യി​ലെ വീ​ഴ്ച കാ​ര​ണം ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി​ വ​ന്ന​ത്. അ​ഞ്ച് വ​ർ​ഷം മു​മ്പ്​ ഗ​ർ​ഭാ​ശ​യം നീ​ക്കം ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യ ഉ​ഷ​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. കെ.​സി. വേ​ണു​ഗോ​പാ​ൽ ഇ​ട​പെ​ട്ടാ​ണ് ഉ​ഷ​യെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ശ​സ്​​ത്രി​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യ 59കാ​രി​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ആ​ല​പ്പു​ഴ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും ഏ​ഴു ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ അം​ഗം വി. ​ഗീ​ത ആ​വ​ശ്യ​പ്പെ​ട്ടു.

അതിനിടെ, ആ​ല​പ്പു​ഴ, വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യ പി​ഴ​വി​ൽ ന​ട​പ​ടിയുമായി ആ​രോ​ഗ്യ ​വ​കു​പ്പ്. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ. ​ജെ. ഷാ​ഹി​ദ​യെ​യും ന​ഴ്​​സ്​ പി.​എ​സ്. ധ​ന്യ​യെ​യും ആ​രോ​ഗ്യ ​വ​കു​പ്പ്​ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്​​പെ​ന്‍റ്​ ചെ​യ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth Congress protests by laying wreaths at the official residence of the Health Minister
Next Story