Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിരിയാണി ചെമ്പുമായി ഇന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധം; പലയിടത്തും സംഘർഷം

text_fields
bookmark_border
youth congress
cancel
camera_alt

ഫോട്ടോ: ബൈജു കൊടുവള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കേരളത്തിന്റെ വിവിധയിടങ്ങളിലും ഇന്നും പ്രതിഷേധം. വിവിധ ജില്ലാ കലക്ട്രേറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി.

ഫോട്ടോ: ബൈജു കൊടുവള്ളി

യൂത്ത്കോൺഗ്രസ് പ്രതിഷേധം പലയിടത്തും സംഘർഷത്തിലേക്ക് വഴിമാറി. ബിരിയാണി ചെമ്പുമായുള്ള യൂത്ത്കോൺഗ്രസ് പ്രതിഷേധത്തിന് നേരെ പലയിടത്തും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

മലപ്പുറത്ത് നടന്ന യൂത്ത് കോൺഗ്രസ് മാർച്ച്(ഫോട്ടോ: മുസ്തഫ)

കോഴിക്കോടും കൊല്ലത്തും യൂത്ത്കോൺഗ്രസ് മാർച്ച് സംഘർഷാവസ്ഥയിലേക്ക് നീക്കി. കൊല്ലത്ത് മാർച്ചിന്റെ ഉദ്ഘാടനത്തിന് ശേഷം യൂത്ത്കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.



കോഴിക്കോടും യൂത്ത്കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. കൊച്ചിയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗമുണ്ടായി. വിവിധ സ്ഥലങ്ങളിലേക്ക് യുവമോർച്ച നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചിരുന്നു.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth congress Protest in kerala
Next Story