Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി എ.കെ. ബാലന്...

മന്ത്രി എ.കെ. ബാലന് യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി

text_fields
bookmark_border
മന്ത്രി എ.കെ. ബാലന് യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി
cancel

വടകര: വാളയാറിലെ പെൺകുട്ടികളുടെ പീഡനക്കേസ് വിഷയമുയർത്തി മന്ത്രി എ.കെ ബാലനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്ക ൊടി കാണിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

വടകരയിൽ ബാർ അസോസിയേഷൻ സംഘടിപ്പിച് ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നജ്മൽ പി.ടി.കെ., അജിനാസ് താഴ്ത്ത്, സുബിൻ മടപ്പള്ളി എന്നിവരാണ് അറസ്റ്റിലായത്.

ഗവര്‍ണർ ഓഫിസും രാഷ്ട്രപതി ഓഫിസും കക്കൂസി‍ന് സമാനമാക്കിയെന്ന് -മന്ത്രി എ.കെ. ബാലന്‍
വടകര: മഹാരാഷ്​ട്ര തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രി, ഗവര്‍ണറുടെ ഓഫിസും രാഷ്​ട്രപതിയുടെ ഓഫിസും കക്കൂസിന് സമാനമാക്കിയെന്ന് മന്ത്രി എ.കെ. ബാലന്‍. നവീകരിച്ച സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മോദിയുടെ അടിച്ചുവാരല്‍ പ്രക്രിയ തൂപ്പുകാരുടെ പണിയിലേക്ക് ഇന്ത്യ രാജ്യത്തിലെ പ്രസിഡൻറിനെയും ഗവർണറേയും മാറ്റി. പുലര്‍ച്ചെ 5.45 വരെ ഉറക്കൊഴിയുകയാണ്​ പ്രസിഡൻറും ഗവര്‍ണറും. ഉറങ്ങുന്നതുവരെ പ്രസിഡൻറി‍​െൻറ ഭരണവും ഉണര്‍ന്നപ്പോള്‍ ബി.ജെ.പി ഭരണവുമാണ്​ കണ്ടത്​. ഗവര്‍ണറുടെ ശിപാര്‍ശ പ്രകാരമാണ് രാഷ്​ട്രപതി ഭരണം നടപ്പാക്കിയത്. ഇത്തരം നീക്കങ്ങള്‍ നാടിനാകെ അപമാനമായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth congressak balanvalayar rape case
News Summary - youth congress protest against ak balan-kerala news
Next Story